Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇഡിയെ ആക്രമിച്ചാല്‍ നിങ്ങളുടെ ചീട്ട് കീറും; തൃണമൂല്‍ ഗുണ്ടയായ സന്ദേശ്ഖലിയിലെ ഷേഖ് ഷാജഹാന് പൂട്ട് വീണത് ഇഡിയെ ആക്രമിച്ചപ്പോള്‍…

ഇഡി എന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെടക്കാക്കി തനിക്കാക്കാനാണ് ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാത്ത, അനധികൃത സ്വത്ത് സമ്പാദനം നടത്താത്ത പ്രതിപക്ഷനേതാക്കള്‍ ഇല്ല എന്ന സ്ഥിതിയാണ് ഇഡി ഇന്ത്യയാകെ നിരങ്ങുന്നതിലൂടെ തെളിയുന്നത്.

Janmabhumi Online by Janmabhumi Online
Mar 9, 2024, 07:46 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇഡി എന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെടക്കാക്കി തനിക്കാക്കാനാണ് ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാത്ത, അനധികൃത സ്വത്ത് സമ്പാദനം നടത്താത്ത പ്രതിപക്ഷനേതാക്കള്‍ ഇല്ല എന്ന സ്ഥിതിയാണ് ഇഡി ഇന്ത്യയാകെ നിരങ്ങുന്നതിലൂടെ തെളിയുന്നത്.

ഇഡിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയുയര്‍ത്തി ഇഡിയെ ആക്രമിക്കാം എന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അതാണ് ബംഗാളിലെ സന്ദേശ് ഖലയിലെ ക്രിമിനലായ തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാന്റെ കാര്യത്തില്‍ കണ്ടത്. കോടികളുടെ റേഷന്‍ കുംഭകോണം നടത്തിയ ഷേഖ് ഷാജഹാന്‍ എന്ന ക്രിമിനലിന്റെ വീട് റെയ്ഡ് ചെയ്യാന്‍ എത്തിയതായിരുന്നു ഇഡി. 2024 ജനവരി അഞ്ചിന് ഷേഖ് ഷാജഹാന്റെ വീട്ടില്‍ പ്രാഥമിക പരിശോധനകള്‍ക്ക് എത്തിയ ഇഡിയെ ഷേഖ് ഷാജഹാന്റെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. വെറും അഞ്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നൂറുകണക്കിന് ഗുണ്ടകളാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥര്‍ ആശുപത്രിയിലായി. പക്ഷെ അതോടെ ഷേഖ് ഷാജഹാന്റെ ചീട്ട് കീറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കല്‍ക്കത്ത ഹൈക്കോടതി കര്‍ശനമായി വിധിപ്രസ്താവനകള്‍ ഷേഖ് ഷാജഹാനെതിരെ പുറപ്പെടുവിച്ചത് ഇഡിയെ ആക്രമിച്ചു എന്ന കുറ്റത്തിന്റെ പേരിലാണ്.

55 ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ഷേഖ് ഷാജഹാനെ സാധാരണഗതിയില്‍ പിടിക്കുക എളുപ്പമല്ല. കാരണം മമതയുടെ വിശ്വസ്തനായ ഗുണ്ടാനേതാവായ ഷേഖ് ഷാജഹാന് മമത തന്നെ അഭയം കൊടുത്തതിനാലാണ് 55 ദിവസത്തോളം ബംഗാള്‍ പൊലീസിന് പോലും ഷേഖ് ഷാജഹാനെ പിടികൂടാന്‍ കഴിയാതിരുന്നത്.

പക്ഷെ അതിന് ശേഷം കല്‍ക്കത്ത ഹൈക്കോടതി അസാധാരണമായ നടപടിയിലേക്ക് കടക്കുകയായിരുന്നു. അതായത് മമതയുടെ നിയന്ത്രണത്തിലുള്ള ബംഗാള്‍ പൊലീസില്‍ നിന്നും ഷേഖ് ഷാജഹാനെ പിടികൂടാനുള്ള ഉത്തരവാദിത്വം ഇഡിയെയും സിബിഐയെയും ഏല്‍പിക്കുകയായിരുന്നു കല്‍ക്കത്ത ഹൈക്കോടതി. ഇതോടെ മമതയുടെ പിടിവിട്ടു. ഇഡിയും സിബിഐയും ബംഗാളില്‍ എത്തിയാല്‍ ഏത് ഇരുട്ടില്‍ ഒളിപ്പിച്ചാലും ഷേഖ് ഷാജഹാനെ പിടിക്കും എന്ന കാര്യം മമതയ്‌ക്ക് അറിയാം. അതോടെയാണ് 55 ദിവസം ഇരുട്ടില്‍ മറഞ്ഞ ഷേഖ് ഷാജഹാന്‍ വെളിച്ചത്തിലേക്ക് പൊന്തിയത്. 56ാം ദിവസം ബംഗാള്‍ പൊലീസ് ഷേഖ് ഷാജഹാനെ പിടികൂടി. പക്ഷെ പ്രശ്നം അവിടെ തീര്‍ന്നില്ല. ഇഡിയെ ആക്രമിച്ച കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സിബിഐയ്‌ക്ക് ഷേഖ് ഷാജഹാനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യവും കല്‍ക്കത്ത ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ ഷേഖ് ഷാജഹാനെ മമതയ്‌ക്ക് സിബിഐയെ ഏല്‍പിക്കേണ്ടി വന്നു. ഇഡിയെ ആക്രമിച്ച ജനവരി അഞ്ചിന് ഷേഖ് ഷാജഹാന്‍ തന്റെ രണ്ട് ഫോണില്‍ നിന്നും തന്റെ ഗുണ്ടകള്‍ക്ക് ഇഡി വന്നാല്‍ തടയാന്‍ പലതവണ നിര്‍ദേശങ്ങള്‍ നല്‍കിയതായി തെളിവ് കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, അവസാന നിമിഷം ഷേഖ് ഷാജഹാനെ സിബിഐയുടെ കൈകകളില്‍ നിന്നും രക്ഷിക്കാന്‍ സ്ഥിരം പ്രതിപക്ഷ അഭിഭാഷകനായ അഭിഷേക് മനു സിംഘ് വിയെക്കൊണ്ട് സുപ്രീംകോടതിയില്‍ ഒരു ശ്രവും നടത്തി നോക്കി. ഇഡിയെ ആക്രമിച്ച കേസില്‍ ബംഗാള്‍ പൊലീസ് ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സിബിഐയുടെ ആവശ്യമില്ലെന്നും ആയിരുന്നു അഭിഷേക് മനു സിംഘ് വിയുടെ വാദം. ഇദ്ദേഹം സുപ്രീംകോടതിയില്‍ അടിയന്തരവാദം കേള്‍ക്കലിന് പരാതി നല്‍കി. സുപ്രീംകോടതി ജസ്റ്റിസ് ഖന്നയാണ് ഈ വാദം കേട്ടത്. പക്ഷെ അദ്ദേഹം അഭിഷേക് മനു സിംഘ് വിയുടെ പരാതി വാദം പോലും കേള്‍ക്കാതെ തള്ളി. അത്രയ്‌ക്ക്പോലും നിലവാരമില്ലാത്ത പരാതിയാണെന്ന് സുപ്രീംകോടതി ഒറ്റനോട്ടത്തിലേ കണ്ടെത്തിയിരുന്നു. പണ്ട് സുപ്രീംകോടതിയെ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ വിറപ്പിച്ചിരുന്ന അഭിഭാഷകരായിരുന്നു അഭിഷേഖ് മനു സിംഘ് വിയും കപില്‍ സിബലും പ്രശാന്ത് ഭൂഷണും പി. ചിദംബരവും. എന്നാല്‍ പുതിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ നിയമത്തിന്റെ പരിധിയ്‌ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഒരു ചുവടും മുന്നോട്ട് വെയ്‌ക്കുന്നത്.

ബംഗാളില്‍ ഇഡിയെ മൂന്നിടത്ത് വെച്ചാണ് ആക്രമിച്ചത്. ഒന്ന് ഷേഖ് ഷാജഹാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ്. രണ്ടാമത്തെ ആക്രമണം നടന്നത് നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ സര്‍ബേറിയയില്‍ വെച്ചാണ്. തൃണമൂല്‍ നേതാവ് ശങ്കര്‍ ആദ്യയുടെ വീട്ടില്‍വെച്ചാണ് മൂന്നാമത്തെ ആക്രമണം നടന്നത്. ഈ മൂന്ന് ആക്രമണങ്ങളെക്കുറിച്ചും ഷേഖ് ഷാജഹാനെ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് വീണ്ടും സിബിഐ തന്നെ കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതോടെയാണ് കല്‍ക്കത്ത ഹൈക്കോടതി ഉടനെ ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുകൊടുക്കാന്‍ ബംഗാള്‍ പൊലീസിനും മമത സര്‍ക്കാരിനും അവസാന തിട്ടൂരം നല്‍കിയത്. ഇതോടെ ഇത് അനുസരിക്കാന്‍ വഴിയില്ലാതായി.

‘ഇഡിയെ പേടി’ കാരണമാണ് പ്രതിപക്ഷത്തിലെ പലരും ബിജെപിയില്‍ ചേരുന്നതെന്ന് പല പ്രതിപക്ഷ നേതാക്കളും കുറ്റപ്പെടുത്താറുണ്ട്. പക്ഷെ അസാധാരണ അധികാരങ്ങളുള്ള സ്ഥാപനമാണ് ഇഡി. കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത സ്വത്ത് സമ്പാദനത്തിനും എതിരെ എതിരെ പ്രവര്‍ത്തിക്കാന്‍ ഇഡിയ്‌ക്ക് അസാധാരണ നിയമാധികാരമുണ്ട്. വിമര്‍ശിച്ച് വിമര്‍ശിച്ച് ഇഡിയെ ഇല്ലാതാക്കാമെന്ന പ്രതിപക്ഷനേതാക്കളുടെ ചിന്ത വെറും പാഴ് വേല മാത്രമാണെന്നറിയുക. കുറ്റം ചെയ്താല്‍ ഇഡി കടിയ്‌ക്കുക തന്നെ ചെയ്യും. ഷേഖ് ഷാജഹാന്‍ എന്ന തൃണമൂല്‍ ഗുണ്ടാനേതാവിന്റെ ചീട്ട് കീറിയതും ഇഡിയെ ആക്രമിച്ച ആ ദിവസം മുതലാണ്.

 

Tags: Trinamool CongressSupreme CourtEDTMCenforcement directorateMamata BanerjeeSheikh ShajahanCBI
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ടപതി

India

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ഗവായ് ചുമതലയേറ്റു

India

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ശുപാര്‍ശകള്‍ നടപ്പാക്കണം; കേരളത്തോടും തമിഴ്‌നാടിനോടും ആവശ്യപ്പെട്ട് സുപ്രീംകോടതി

Kerala

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി: ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കേരളം പിന്‍വലിക്കാനൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം; ആസിഫ് പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ഭീകരൻ

ഭാരതത്തിലേക്ക് ചാവേറുകളെ അയക്കുമെന്ന് ബംഗ്ലാദേശ് മതനേതാവ്

ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് നഷ്ടപരിഹാരം; മസൂദ് അസറിന് പാകിസ്ഥാന്‍ 14 കോടി നല്കും

പാകിസ്ഥാന് വീണ്ടും പിന്തുണയുമായി തുര്‍ക്കി

‘അടിയന്തര ശസ്ത്രക്രിയക്ക് അല്ലല്ലോ പോയത്, സൗന്ദര്യം വർദ്ധിപ്പിക്കാനല്ലേ’; കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പിഴവിൽ രോഗിയെ അപമാനിച്ച് കെബി ഗണേഷ് കുമാർ

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇത് പറഞ്ഞതിന് കേസെടുത്തലും കുഴപ്പമില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ

പാകിസ്ഥാനിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ചിത്രങ്ങളുമായി മലയാളി കമ്പനി

ഭാരതം തിളങ്ങി പോര്‍നിലങ്ങളിലും സൈബര്‍ ഇടങ്ങളിലും

വികസിത ലോകത്തിന്റെ ‘ഉപരോധ യുദ്ധം’

കലാപകേന്ദ്രമാകരുത് കലാലയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies