തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. ഏഴില്‍ നിന്നും ഒന്‍പത് ശതമാനമായാണ് വര്‍ദ്ധന. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും കൂട്ടി.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ (ഡിയര്‍നെസ്സ് അലവന്‍സ്) കഴിഞ്ഞ ദിവസം നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡി എ വര്‍ധന നിലവില്‍ വരുക.
ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കിയും വര്‍ദ്ധിപ്പിച്ചു.ദാരിദ്ര രേഖക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് എല്‍പിജി സിലിണ്ടര്‍ നല്കുന്ന പദ്ധതിയായ ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി തുടരാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: