Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി’

ഇറക്കത്ത് രാധാകൃഷ്ണന്‍byഇറക്കത്ത് രാധാകൃഷ്ണന്‍
Mar 9, 2024, 06:04 pm IST
inSamskriti

ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ അഞ്ചാമത്തേതാണ് വൈദ്യനാഥലിംഗക്ഷേത്രം. ജാര്‍ഖണ്ഡിലെ വൈദ്യനാഥലിംഗം കാമക്രോധവികാരങ്ങള്‍ക്ക് അടിമയായവര്‍ക്കും ദുഃഖത്തിലും അശാന്തിയിലും കഴിയുന്ന മനുഷ്യാത്മാക്കള്‍ക്കും ജ്ഞാനാമൃതം നല്‍കി അമരന്മാരും പരിശുദ്ധരും രോഗമില്ലാത്ത മനുഷ്യരുമായി ജീവിക്കാന്‍ ഭഗവാന്‍ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ജാര്‍ഖണ്ഡിലെ ദേവ്ഗര്‍ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവപുരാണത്തില്‍ ‘വൈദ്യനാഥം ചിന്താഭുവനേ’ എന്നു കാണാം.

ഭീമാശങ്കര്‍ ക്ഷേത്രം: ഭീമാശങ്കര്‍ ക്ഷേത്രം മഹാരാഷ്‌ട്രയില്‍, സഹ്യാദ്രിയുടെ മടത്തട്ടില്‍ ഭീമാനദിക്കരയിലാണുള്ളത്. പ്രസിദ്ധമായ ചന്ദ്രഭാഗാനദിയുടെ മൂലനദിയാണ് ഭീമ. അതിന്റെ ഉല്പത്തി സ്ഥാനം മോക്ഷകുണ്ഡം എന്നറിയപ്പെടുന്നു. പതിനാല് ലോകവും അടക്കി വാഴാന്‍ ശ്രമിച്ച് സാധുക്കളെ ഉപദ്രവിച്ച ഭീമാസുരനെ ഭഗവാന്‍ വധിച്ചതു കൊണ്ടാണ് ഈ പ്രദേശത്തിനും ക്ഷേത്രത്തിനും ഭീമാശങ്കര്‍ എന്ന പേര് വന്നത്. ഭീമാശങ്കര്‍ ജ്യോതിര്‍ ലിംഗക്ഷേത്രത്തില്‍ രണ്ട് നന്ദീശ്വരന്മാര്‍ ഉണ്ട്.

രാമേശ്വരലിംഗം: ഭാരതത്തിന്റെ തെക്കു ഭാഗത്ത് കടലോരത്താണ് ജ്യോതിര്‍ലിംഗമുള്ള രാമേശ്വരം (രാമനാഥസ്വാമി) ക്ഷേത്രമുള്ളത്. കടല്‍ക്കരയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ നാല് ഭാഗത്തായി 24 വിശേഷ തീര്‍ത്ഥങ്ങളുണ്ട്. ശ്രീരാമന് ശക്തി പ്രദാനം ചെയ്തവന്‍ എന്ന അര്‍ത്ഥത്തില്‍ മഹാദേവന്‍ ഇവിടെ, രാമേശ്വരന്‍ എന്നറിയപ്പെടുന്നു. ലങ്കാ
പുരി ലക്ഷ്യമാക്കി നടന്ന ശ്രീരാമലക്ഷ്മണഹനുമാദികള്‍ രമേശ്വരത്ത് പാലം നിര്‍മ്മിക്കുന്നതിന് മുമ്പ് പരമേശ്വരപൂജ നടത്തുന്നു. ശ്രീരാമന്‍ ഹനുമാനോട് കൈലാസത്തില്‍ പോയി ശിവലിംഗം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. പലയിടത്തും തിരക്കിയിട്ടും കിട്ടാന്‍ താമസിച്ചതുകൊണ്ട് പരമേശ്വനെ ധ്യാനിച്ചു കിട്ടിയ ശിവലിംഗവും കൊണ്ട് ഹനുമാന്‍ വന്നപ്പോഴേയ്‌ക്കും പ്രതിഷ്ഠയ്‌ക്ക് കാലതാമസം വന്നതിനാല്‍ മണ്ണ് കൊണ്ടുള്ള ശിവലിംഗം പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. ഹനുമാന്റെ സങ്കടവും കോപവും അടക്കാന്‍ മണ്ണിലെ ശിവലിംഗം മാറ്റുവാന്‍ ശ്രീരാമന്‍ നിര്‍ദ്ദേശം നല്‍കി. ഹനുമാന്‍ എത്ര ശ്രമിച്ചിട്ടും കഴിയാതെ ദൂരെ തെറിച്ചു വീണു. ‘ഞാന്‍ നിര്‍മ്മിച്ച ശിവലിംഗത്തെ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും അനക്കാന്‍ കഴിയില്ല. ഈ സ്ഥലത്ത് വരുന്നവര്‍ ഹനുമാന്‍ കൊണ്ടുവന്ന ശിവലിംഗം ആദ്യം കാണണം, വിശ്വനാഥലിംഗം എന്ന് ഇതറിയപ്പെടും ‘എന്ന് ശ്രീരാമന്‍ അരുളിച്ചെയ്തു. നാമംകൊണ്ട് തന്നെ പ്രസിദ്ധമായ ജ്യോതിര്‍ലിംഗമായ രാമേശ്വരലിംഗം പ്രദക്ഷിണം ചെയ്താല്‍ സായൂജ്യം ലഭിക്കുമെന്നാണ് വിശ്വാസം.

നാഗേശ്വരലിംഗം: ശില്പകലകള്‍ക്ക് പ്രസിദ്ധമായ നാഗേശ്വരലിംഗ ക്ഷേത്രം മഹാരാഷ്‌ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യാത്മാക്കളിലുള്ള ദുര്‍വികാരസര്‍പ്പങ്ങളെ ജ്ഞാനയോഗശാന്തികൊണ്ട് ഭസ്മമാക്കി അവര്‍ക്ക് സത്യമായ സുഖം അനുഭവിക്കാനുള്ള വഴി കാണിച്ചു കൊടുത്തതുകൊണ്ടാണ് ക്ഷേത്രത്തിന് നാഗേശ്വരലിംഗമെന്ന പേര് വന്നതെന്നാണ് വിശ്വാസം.

കാശിവിശ്വനാഥലിംഗം: ഒമ്പതാമത്തേത് കാശിവിശ്വനാഥ ലിംഗ ക്ഷേത്രമാണ്. ഏറ്റവും ഉയര്‍ന്ന തീര്‍ത്ഥസ്ഥാനങ്ങളില്‍ ഒന്നായി ഇത് അറിയപ്പെടുന്നു. മുക്തിക്ഷേത്രമെന്നും വിളിക്കുന്ന ഈ ക്ഷേത്രം ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. സമസ്തബ്രഹ്മ സ്വരൂപനും, ഭോഗമോക്ഷപ്രദാതാവുമായ അവതാരമാണ് വിശ്വേശ്വരന്‍. സത്യയുഗം എന്ന പുതിയ ലോകം സൃഷ്ടിയിലൂടെ നിര്‍വ്വഹിച്ച് സ്ഥിതി ചെയ്യുന്നതിനാല്‍ വിശ്വത്തിന്റെ നാഥന്‍ എന്നര്‍ത്ഥത്തില്‍ വിശ്വനാഥ ലിംഗ ക്ഷേത്രമായി അറിയപ്പെടുന്നു.

ത്രംയംബകേശ്വരലിംഗം: പത്താമത്തേത് ത്രംയംബകേശ്വരലിംഗമാണ്. മഹാരാഷ്‌ട്രയില്‍ ബ്രഹ്മഗിരി മലയില്‍ ഗോദാവരിയുടെ തീരത്താണ് ഈ ക്ഷേത്രം. ഗൗതമന്‍ എന്ന മഹര്‍ഷിയുടെ പ്രാര്‍ഥന അനുസരിച്ചാണ് ശ്രീ ശങ്കരന്‍ ജ്യോതിര്‍ ലിംഗത്തില്‍ നിലകൊണ്ടത്. ഭഗവാനെ ദര്‍ശിക്കുന്നവര്‍ക്കും സ്പര്‍ശിക്കുന്നവര്‍ക്കും സകല ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്നുവെന്നാണ് വിശ്വാസം.

കേദാരലിംഗം: പതിനൊന്നാമത്തേത് കേദാരലിംഗമാണ്. ഇത് ഹിമാലയത്തില്‍ കേദാരനാഥില്‍ സ്ഥിതിചെയ്യുന്നു. നരനാരായണന്മാര്‍ കേദാരലിംഗത്തെ നിത്യവും പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നു. ഇവിടെ എത്തി പൂജിക്കുന്നവര്‍ക്ക് മോക്ഷപാപ്തി കൈവരുന്നതായി പറയപ്പെടുന്നു.

ഘൃഷ്‌ണേശ്വരലിംഗം: പന്ത്രണ്ടാമത്തേത് ഘൃഷ്‌ണേശ്വരലിംഗമാണ്. മഹാരാഷ്‌ട്രയിലെ ഔറംഗബാദിന് അടുത്ത് സ്ഥിതിചെയ്യുന്നു. ഭക്തര്‍ക്ക് ജ്ഞാനോദയം നല്‍കി അമരലോകത്തേയ്‌ക്ക് പോകാന്‍ പ്രാപ്തരാക്കുന്നു. മഹാദേവനെ ഇവിടെ ഘൃഷ്‌ണേശ്വരന്‍ എന്ന പേരില്‍ പൂജിക്കുന്നു. ശ്രീകോവിലില്‍ ശിവലിംഗം ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്. മറാഠി ഭാഷയില്‍ കുങ്കുമപ്പൂവിന് ഘൃഷ്ണ എന്നാണ് പറയുന്നത്. ഇവിടുത്തെ ശിവലിംഗം കടും ചുവപ്പായതിനാല്‍ ഘൃഷ്‌ണേശ്വരര്‍ എന്നും അറിയപ്പെടുന്നു. രമ്യ മനോഹരവും വിശാലവുമായ ഇലരൂപത്തിലുള്ള ക്ഷേത്രത്തില്‍ കൂടികൊള്ളുന്ന ഘൃഷ്‌ണേശ്വരന്‍ എന്ന സാക്ഷാല്‍ സദാശിവനേയും പന്ത്രണ്ട് ശിവലിംഗത്തേയും ശിവഭക്തര്‍ ശിവരാത്രിനാളില്‍ ദര്‍ശനത്തിലൂടെയും ജപത്തിലൂടെയും നമസ്‌കരിക്കുന്നു.

Tags: Lord sivaHinduismPilgrimage tourismദ്വാദശലിംഗ മഹാത്മ്യംJyothirlinga TemplesMaheswar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.