ഇറ്റാനഗർ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തന്റെ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ കോൺഗ്രസിന് പ്രാവർത്തികമാക്കാൻ 20 വർഷമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 55,600 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച ശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ഇന്ത്യയുടെ വ്യാപാരം, വിനോദസഞ്ചാരം, ദക്ഷിണേഷ്യ, കിഴക്കൻ ഏഷ്യ എന്നിവയുമായുള്ള മറ്റ് ബന്ധങ്ങളിൽ വടക്കുകിഴക്കൻ മേഖല ശക്തമായ കണ്ണിയായി മാറാൻ പോകുകയാണ്. ഇന്ന് 55,000 കോടി രൂപയുടെ പദ്ധതികൾ ഇവിടെ അനാവരണം ചെയ്തിട്ടുണ്ട്,” – അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ചെയ്തത് ചെയ്യാൻ കോൺഗ്രസിന് 20 വർഷം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരുണാചൽ പ്രദേശ് സന്ദർശിച്ചാൽ മോദിയുടെ ഉറപ്പ് എന്താണെന്ന് വ്യക്തമായി കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ ഗ്യാരൻ്റി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുഴുവൻ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനാൽ പ്രതിപക്ഷ പാർട്ടിയായ ഇൻഡിയുടെ നേതാക്കൾ തന്നെ ആക്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: