കൊച്ചി: ഒറ്റ ഫ്രെയിമില്‍ ലേഡി സൂപ്പര്‍താരങ്ങള്‍ മഞ്ജുവാര്യരും നയന്‍താരയും. വനിതാദിനം ആഘോഷിക്കുകയാണെന്ന കുറിപ്പോടെ മഞ്ജുവാര്യരാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അത്ഭുത വനിത എന്നാണ് നയന്‍താരയ്ക്ക് മഞ്ജു നല്കുന്ന വിശേഷണം.
Instagram Link
നമ്മുടെയെല്ലാം ഉള്ളില്‍ അത്ഭുതമുള്ള ഒരു സ്ത്രീയുണ്ട്. എന്റെ അരികിലും അങ്ങനെ ഒരാളുണ്ട്! ഒരുപാട് സ്നേഹം എന്റെ സൂപ്പര്‍സ്റ്റാറിന്,” എന്നാണ് മഞ്ജു കുറിച്ചത്. ചിത്രത്തിന് നിരവധി പേര് കമന്റുകളുമായെത്തി. ചുരുങ്ങിയ സമയംകൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരും ഒന്നിച്ചൊരു ചിത്രം ചെയ്യണമെന്ന ആഗ്രഹവും ആരാധകര്‍ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: