Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം പുതുപുത്തന്‍ യുദ്ധവിമാനം നിര്‍മിക്കും; മന്ത്രിസഭാ അനുമതി, പദ്ധതിച്ചെലവ് 15,000 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 10:37 pm IST
in India

ന്യൂദല്‍ഹി: ശത്രുക്കളുടെ ദൃഷ്ടിയില്‍ പോലും പെടാതെ ഉയര്‍ന്നു പറക്കാനും അവരുടെ കേന്ദ്രങ്ങള്‍ തച്ചുതകര്‍ക്കാനുംശേഷിയുള്ള അഞ്ചാം തലമുറയില്‍ പെട്ട യുദ്ധവിമാനങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനുള്ള ബൃഹദ് പദ്ധതിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കി.

15,000 കോടിയുടെ പദ്ധതി ആത്മനിര്‍ഭര്‍ ഭാരത് പ്രകാരമാകും നിര്‍മ്മിക്കുക. ഡിആര്‍ഡിഒ, അഡ്‌വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റി(എഎംസിഎ) ന്റെ അഞ്ച് പ്രോട്ടോ ടൈപ്പുകളാകും ആദ്യം നിര്‍മ്മിക്കുക. ഇവയില്‍ ഏറ്റവും മികച്ചതായിരിക്കും സൈന്യത്തിനു വേണ്ടി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മ്മിക്കുക. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ ഈ സംരംഭവുമായി സഹകരിക്കും. അവരാകും ഘടകഭാഗങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

ഭാരം 25 ടണ്‍

എഎംസിഎയുടെ ഭാരം 25 ടണ്‍ ആയിരിക്കും. ഇരട്ട എന്‍ജിനാണ്. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം. 1500 കിലോ ഭാരം വിമാനത്തിനുള്ളില്‍ വഹിക്കാം. പുറത്ത് മിസൈലുകള്‍ അടക്കം 5500 കിലോ ഭാരമുള്ള യുദ്ധോപകരണങ്ങള്‍ വഹിക്കാം. ഇവയ്‌ക്കു പുറമേ 6500 കിലോ ഇന്ധനവും വഹിക്കാം. മൂന്നു വര്‍ഷം കൊണ്ട് പ്രോട്ടോ ടൈപ്പ് നിര്‍മ്മിക്കാം. നാലര വര്‍ഷം കൊണ്ട് ആദ്യ യുദ്ധവിമാനം പുറത്തിറക്കാം. നിര്‍മ്മാണത്തിനുള്ള നടപടികള്‍ എച്ച്എഎല്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

രണ്ടു ഘട്ടങ്ങളിലായിട്ടാണ് പ്രോട്രോ ടൈപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നത്. എംകെ വണ്‍( മാര്‍ക് വണ്‍) ജനറല്‍ ഇലക്ട്രിക്കിന്റെ എഫ്414 എന്‍ജിന്‍ ഘടിപ്പിക്കുന്നത്. മാര്‍ക് രണ്ട് കൂടുതല്‍ കരുത്തുള്ള ഫ്രാന്‍സിലെ സരണ്‍ കമ്പനിയുടെ എന്‍ജിന്‍. മാര്‍ക് 2 വികസിപ്പിക്കാന്‍ 9000 കോടിയാണ് ചെലവിടുക. 120 സ്‌റ്റെല്‍ത്ത് യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കുകയാണ് പദ്ധതി.

തേജസിന്റെ കരുത്ത്

ഭാരതം സ്വന്തമായി വികസിപ്പിച്ച് നിര്‍മ്മിച്ച ലോകത്തേറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസ് വലിയ തോതില്‍ നിര്‍മ്മിച്ച് സൈന്യത്തില്‍ ചേര്‍ത്തുവരികയാണ്. ഇതിനകം 35 എണ്ണം ബെംഗളൂരുവിലെ എച്ച് എഎല്‍ പ്ലാന്റില്‍ നിര്‍മ്മിച്ച് സൈന്യത്തിന് കൈമാറി. തേജസില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് അഞ്ചാം തലമുറ യുദ്ധവിമാനം ഭാരതം നിര്‍മ്മിക്കുന്നത്.

 

Tags: indiaTejas fighter jetsCentral GovernmentNarendra ModiCabinet approval
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.