ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ആദ്യഘട്ട ലോക്സഭാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 39 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ത്ഥികള്‍: കാസര്‍ഗോഡ് – രാജ്മോഹന്‍ ഉണ്ണിത്താന്, വടകര – ഷാഫി പറമ്പില്‍, വയനാട് -രാഹുല്‍ ഗാന്ധി, കോഴിക്കോട് – എംകെ രാഘവന് , പാലക്കാട്- വികെ ശ്രീകണ്ഠന്, ആലത്തൂര്‍ -രമ്യ ഹരിദാസ്, തൃശൂര്‍-കെ മുരളീധരന്, ചാലക്കുടി- ബെന്നി ബെഹന്നാന്, എറണാകുളം-ഹൈബി ഈഡന്, ഇടുക്കി-ഡീന്‍ കുര്യാക്കോസ്, ആലപ്പുഴ-കെ സി വേണുഗോപാല്‍ മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട -ആന്റോ ആന്റണി, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്, തിരുവനന്തപുരം ശശി തരൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: