കോട്ടയം : പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ സംതൃപ്തി അറിയിച്ച് അനില്‍ ആന്റണി. പത്മജയെപ്പോലെ ഇനിയും ഒരുപാട് പേര് ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാനും പത്മജ ചേച്ചിയും രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ്. പത്മജച്ചേച്ചിയെപ്പോലെ ഇനിയും ഒരുപാട് പേര് ബിജെപിയില്‍ ചേരും. പത്തോളം മുന്മുഖ്യമന്ത്രിമാര് ബിജെപിയില്‍ ചേര്‍ന്നു. കേരളത്തില്‍ ബിജെപി വളരാന്‍ തുടങ്ങുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാര്‍ട്ടിയാകും’, അനില്‍ ആന്റണി പ്രതികരിച്ചു.
അതേ സമയം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് അനിൽ ഉന്നയിച്ചത് പത്ത് വര്‍ഷമായി കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ല. മടിയില്‍ കനമുള്ളവരാണ് കേന്ദ്ര ഏജന്‍സികളെ പേടിച്ചോടുന്നത്. മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ഏജന്‍സികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് തവിട് പൊടിയാകും. കോണ്‍ഗ്രസിനകത്ത് നിന്നിട്ട് ഒരു കാര്യവുമില്ല. മോദിയുടെ വീക്ഷണത്തിനൊപ്പം നില്‍ക്കാനാണ് പത്മജ ചേച്ചി ബിജെപിയില്‍ ചേര്‍ന്നത്. മറ്റൊന്നിനും വേണ്ടിയും ആരും ബിജെപിയില്‍ ചേരാറില്ല. കോണ്‍ഗ്രസിന് വലിയ പരാജയം സംഭവിക്കാന്‍ പോവുകയാണ്. മുന്‍ സര്‍ക്കാരുകള്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നിരവധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ അച്ഛനെന്ന നിലയില്‍ എ. കെ. ആന്റണിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയവും തനിക്ക് തന്റെ രാഷ്ട്രീയമെന്നും അനില്‍ ആന്റണി പറഞ്ഞു. രാഹുലിനെതിരെ പത്മജ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണ്. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും അനില്‍ ആന്റണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: