തിരുവനന്തപുരം: പത്മജ എന്നൊരു സഹോദരി തനിക്കില്ലന്നാണ് കെ മുരളീധരന് പറയുന്നത്. സഹോദരി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേ്ക്ക് പോയതിലുളള അരിശമാണ് തള്ളിപ്പറയലിനും കാരണം.. അതേ മുരളീധരന് പണ്ട് കരുണാകരന് ഇനിമുതല്‍ എന്റെ അച്ഛനല്ലന്നും പ്രഖ്യാപിച്ചിരുന്നു. അച്ഛന് കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചു പോയതിലുള്ള കലിയായിയിരുന്നു അന്ന് ആ വിടുവാടിത്തം പറയിപ്പിച്ചത്. സോണിയയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും ആക്ഷേപിച്ച് സുഖം കണ്ടിരുന്ന കാലമായിരുന്നു കേരള രാഷ്ട്്ട്രീയത്തിലെ കിങ്ങിണിക്കുട്ടന്.
കെ മുരളീധരന് എന്ന ചതിയന്റെ തനിരൂപം കണ്ടത് ചാരക്കേസിലാണ്. കെ കരുണാകരനെ പറത്താക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയ ഗൂഡാലോചനയായിരുന്നു ചാരക്കേസ് എന്ന് കരുതുന്നവരാണ് ഏറെയും. കെ കരുണാകരനേയും ഞങ്ങളുടെ കുടുംബത്തേയും തകര്‍ക്കാന്‍ ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് ചാരക്കേസെന്നും സജീവ രാഷ്ട്രീയത്തിലെ 5 കോണ്‍ഗ്രസ് നേതാക്കളാണ് പിന്നിലന്നും പത്മജ വേണു ഗോപാല്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. കെ കരുണാകരനെ അട്ടിമറിക്കാന്‍ കെപിസിസി സെക്രട്ടറി എം എ ഷാനവാസിന്റെ വീട്ടില്‍ ഗൂഡാലോചന നടത്തിയന്നും ഉമ്മന്‍ചാണ്ടിക്കൊപ്പം താനും അതില്‍ പങ്കെടുത്തിരുന്നതായി ചെറിയാന് ഫിലിപ്പും വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യത്തില്‍ തികച്ചും പൃതുശൂന്യത്വവും ചതിയും ആയിരുന്നു മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നതിന് ഉദാഹരണമാണ് കുറ്റ വികുക്തനായ നമ്പി നാരായണന് തിരുവനന്തപുരത്ത് നടന്ന സ്വീകരണ ചടങ്ങ്. തുടക്കം മുതല്‍ ചാരക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടെടുത്ത് കര്‍മ്മവേദി എന്ന സംഘടനയാണ് സ്വീകരണം ഒരുക്കിയത്. ജി മാധവന് നായര്‍, കെ മുരളീധരന്, കൊടിയേരി ബാലകൃഷ്്ണന്‍, ഒ രാജഗോപാല്‍, സി കെ നാണു, കെ കെ രാമചന്ദ്രന് മാസ്റ്റര്‍, ചെറിയാന് ഫിലിപ്പ്. സഖറിയ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന പരിപാടി.
പക്ഷേ കെ മുരളീധരന് പങ്കെടുത്തില്ല. കാരണം കര്‍മ്മവേദി പ്രസിഡന്റ് പാലോട് സന്തോഷ് വിശദീകരിക്കുന്നതിങ്ങനെ.
‘നമ്പി നാരായണന് സ്വീകരണം നല്കുന്ന പരിപാടിയുടെ അന്തിമ രൂപം നല്‍കിയത് മുരളീധരന്റെ സാന്നിധ്യത്തിലാണ്. തലേന്നും പരിപാടിയെക്കുറിച്ച് തിരക്കി. പക്ഷേ പരിപാടിയില്‍ എത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തുമില്ല. ഉമ്മന്‍ചാണ്ടിയാണ് അന്ന് ഭരിക്കുന്നത്. സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനം വരുമെന്ന് അറിമായിരുന്നതിനാല്‍ ബോധപൂര്‍വം വിട്ടു നിന്നതാകാം. മരിച്ചു പോയ അച്ഛനേക്കാള്‍ ഉമ്മന്‍ ചാണ്ടിയാണ് കോണ്‍ഗ്രസില്‍ തനിക്കാവശ്യം എന്ന ബോധ്യം മുരളീധരന് ഉണ്ടായി.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: