തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായതോടെ സിപിഎം പോപ്പുലര്‍ ഫ്രണ്ട് ധാരണ വ്യക്തമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഎഫ്‌ഐയുടെ രാഷ്‌ട്രീയ മുഖമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മാറി. അഭിമന്യു കൊലക്കേസിലെ രേഖകള്‍ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി മറുപടി പറയണം. മത ഭീകരവാദികള്‍ക്ക് എവിടെയും കയറി എന്തും ചെയ്യാമെന്ന നിലപാടിലായി കേരളം. സ്വന്തം പാര്‍ട്ടിയിലെ പട്ടികജാതിക്കാരനായ ഒരു പ്രവര്‍ത്തകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ടും സിപിഎം പിഎഫ്‌ഐയ്‌ക്ക് വേണ്ട സഹായം ചെയ്യുന്നു.
കോടതിയില്‍ നിന്നും രേഖകള്‍ പോയതു സംബന്ധിച്ച പോലീസ് അന്വേഷണം എന്തായെന്ന് വ്യക്തമാക്കണം. മത ഭീകരവാദികള്‍ക്ക് കോടതികളിലും പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസിലും കയറി ഇറങ്ങാന്‍ അവസരം നല്കിയത് സംബന്ധിച്ച് സര്‍ക്കാര്‍ മറുപടി നല്കണം.
സിദ്ധാര്‍ത്ഥിന്റെ കൊലപാതകികളും ഭീകരവാദ ബന്ധമുള്ളവരാണ്. പിഎഫ്‌ഐ ബാന്ധവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അഭിമന്യു കൊലചെയ്യപ്പെട്ടതു മുതല്‍ തുടങ്ങിയതാണ്. സിപിഎമ്മിന്റെ അക്രമത്തെയും മതഭീകരവാദ കൂട്ടുകെട്ടിനെയും അഴിമതിയെയും നേരിടാന്‍ ബിജെപിയും എന്‍ഡിഎയും മാത്രമെ അവശേഷിക്കുന്നുള്ളൂവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: