ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഇക്കുറി കിരീടപ്പോരില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും. നാളെ വൈകീട്ട് ഏഴിനാണ് ഫൈനല്‍. ഇന്നലെ നടന്ന സെമി പോരാട്ടങ്ങളില്‍ സര്‍വീസസ് മിസോറാമിനെയും ഗോവ മണിപ്പൂരിനെയും തോല്‍പ്പിച്ചു.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ മിസോറാമിനെ 2-1നാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ കേരളത്തെ തോല്‍പ്പിച്ചെത്തിയ ടീമാണ് മിസോറാം. രണ്ട് പകുതികളിലും ഓരോ ഗോള്‍ നേടി മുന്നിലെത്തിയ ശേഷമാണ് സര്‍വീസസ് ഒരു ഗോള്‍ വഴങ്ങിയത്. 21-ാം മിനിറ്റില്‍ രാമകൃഷ്ണന് ആദ്യ ഗോള്‍ നേടിയ. 1-0ന് ആദ്യ പകുതിയില്‍ ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ 83-ാം മിനിറ്റില്‍ ഥാപ്പ സര്‍വീസസ് ലീഡ് ഇരട്ടിപ്പിച്ചു. അഞ്ച് മിനിറ്റിനകം ടീമിലെ സൊതന്പുയിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പക്ഷെ ഇതിന്റെ ആനുകൂല്യം മുതലാക്കാന്‍ മിസോറാമിന് കഴിഞ്ഞില്ല. ഒടുവില്‍ 90+3-ാം മിനിറ്റിലാണ് മല്സാവ്ഫേലയിലൂടെ മിസോറാം ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ആവേശകരമായ രണ്ടാം സെമിയിയില്‍ 2-1നാണ് ഗോവ മണിപ്പൂരിനെ തോല്‍പ്പിച്ചത്. റെഗുലര്‍ ടൈം മത്സരത്തിന്റെ 80 ശതമാനം സമയവും പിന്നില്‍ നിന്ന ശേഷം ഇന്‍ജുറി ടൈമില്‍ സമനില ഗോള്‍ നേടി കളി അധികസമത്തിലേക്ക് ഗോവ നീട്ടെയെടുക്കുകയായിരുന്നു. അധികസമയത്തിന്റെ 117-ാം മിനിറ്റില്‍ ലീഡ് സ്വന്തമാക്കി വിജയം കുറിച്ചുകൊണ്ട് ഗോവ ഫൈനലില്‍ പ്രവേശിച്ചു. നെസിയോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോളുകളാണ്(90+8, 117 മിനിറ്റുകളില്‍) ഗോവയെ രക്ഷിച്ചത്. കളിയുടെ 18-ാം മിനിറ്റില്‍ എന്ഗാങ്ബം ആണ് മിസോറാമിന്റെ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: