ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വര്‍ധിപ്പിച്ച് 50 ശതമാനമാക്കി . കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയുടെ അധിക ഗഡുവും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നസ് റിലീഫും (ഡിആര്‍) അനുവദിക്കുന്ന ഉത്തരവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി.ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.
അടിസ്ഥാന ശമ്പളം/പെന്‍ഷന്‍ എന്നിവയുടെ നിലവിലുള്ള നിരക്കായ 46 ശതമാനത്തേക്കാള്‍ നാല് ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്.പ്രാബല്യത്തിലുളള വിലക്കയറ്റത്തിന്റെ ആഘാതം പരിഹരിക്കാനാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഉത്തരവിലുളളത്.
നിലവിലെ തീരുമാനം മൂലം ഏകദേശം 49.18 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ച ഫോര്‍മുലയ്‌ക്ക് അനുസൃതമായാണ് വര്‍ദ്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: