ജഡ്ജിയെന്ന നിലയിലുള്ള വിധികള്‍ രാഷ്‌ട്രീയമായിരുന്നുവെന്ന ആരോപണത്തെപ്പറ്റി?
സിറ്റിങ് ജഡ്ജിയായിരിക്കെ ഞാനൊരിക്കലും രാഷ്‌ട്രീയം പ്രകടിപ്പിച്ചിട്ടില്ല. പക്ഷപാതമുള്ള ഒരു വിധിയും നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനാകില്ല. ഞാന്‍ എന്ത് വിധിയാണ് നല്‍കിയത്, എന്ത് ഉത്തരവുകള്‍ പാസാക്കി എന്നതെല്ലാം എല്ലായ്‌പ്പോഴും വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. ഒരു ജഡ്ജിയുടെ മുന്നില്‍ അഴിമതി തെളിവ് സഹിതം സ്ഥാപിക്കപ്പെട്ടാല്‍ അത് അനുസരിച്ച് വിധി വരും. അത്രതന്നെ.
മമത സര്‍ക്കാരിന്റെ നിലപാടുകളെപ്പറ്റി ?
അവരാണ് കോടതിവിധികളെ രാഷ്‌ട്രീയമായി കണ്ടത്. എന്തിനാണ് എന്റെ എല്ലാ ഉത്തരവുകളെയും അവര്‍ വെല്ലുവിളിച്ചതെന്നത് എനിക്ക് അതിശയമാണ്. ഞാന്‍ രാഷ്‌ട്രീയതീരുമാനമെടുക്കുന്നുവെന്നായിരുന്നു ആരോപണം. അന്വേഷണ ഏജന്‍സിയുടെ പിടിയിലായവരെല്ലാം കുറ്റക്കാരാണെന്ന് അംഗികരിക്കാന്‍ അവര്‍ തയാറായില്ല.
രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍?
അഞ്ച് മാസം കഴിഞ്ഞ് ഞാന്‍ വിരമിക്കേണ്ടതാണ്. പക്ഷേ മമത എന്നെ നിരന്തരം വെല്ലുവിളിച്ചു. ഞാന്‍ ഏഴ് ദിവസത്തെ അവധിയിലായിരുന്നു, അവധിക്ക് ശേഷം, ചില സുഹൃത്തുക്കള്‍ വഴി ബിജെപി എന്നെ സമീപിച്ചു. ഞാന്‍ അങ്ങോട്ടും സംസാരിച്ചു. അതിന് ശേഷം രാജി വയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ബംഗാളിനെ അതിന്റെ അഭിമാനത്തോടെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നെ അത് സാധിച്ചില്ലെന്ന് വരും എന്ന് എനിക്ക് തോന്നി.
കഴിഞ്ഞദിവസമാണ് സാള്‍ട്ട്‌ലേക്കിലെ ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ജഡ്ജിപദവി രാജിവച്ചത്.
ബിജെപിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്, പാര്‍ട്ടിയുടെ സൈനികനായി പ്രവര്‍ത്തിക്കും. അഴിമതി നിറഞ്ഞ തൃണമൂല്‍ ഭരണത്തെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുകയാണ് ലക്ഷ്യം, പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹം പറഞ്ഞു.
ബംഗാളിലെ അഴിമതിസര്‍ക്കാരിനെ പിഴുതെറിയേണ്ട സമയമായി. നാട് അനുദിനം താഴുന്നത് കാണുമ്പോള്‍ കടുത്ത വിഷമം തോന്നുന്നു. അത് ബംഗാളിയായ എനിക്ക് സ്വീകാര്യമല്ല. ജനങ്ങളെ ഭയപ്പെടുത്തുന്ന ഒരു രാഷ്‌ട്രീയപാര്‍ട്ടിയെ ഇല്ലാതാക്കാന്‍ വലിയ പ്രക്ഷോഭം ആരംഭിക്കേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ രാഷ്‌ട്രീയത്തിന് അഭിജിത് ഗംഗോപാധ്യായയെപ്പോലെയുള്ളവരെ ആവശ്യമാണെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ‘ജസ്റ്റിസ് ഗംഗോപാധ്യായയെ ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാ ആക്രമണങ്ങളെയും നിര്‍ഭയം നേരിട്ടാണ് അദ്ദേഹം ബിജെപിയോടൊപ്പം ചേരുന്നത്, സുവേന്ദു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: