കോഴിക്കോട്: യുക്തിവാദി നേതാവ് യൂ. കലാനാഥന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്വാമി ചിദാനന്ദ പുരി. കേരള യുക്തിവാദി സംഘത്തിന്റെ അധ്യക്ഷനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച മാസ്റ്റര്‍ ഋജുവും സ്‌നേഹപൂര്‍ണ്ണവുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവന്ന് സ്വാമി ഫേസ് ബുക്കില്‍ കുറിച്ചു.
”അനേകവേദികളില്‍ ഒന്നിച്ചുണ്ടായി. ആശയപരമായി പലവിഷയങ്ങളിലും തീര്‍ത്തും വിയോജിച്ചും ചില വിഷയങ്ങളില്‍ സംയോജിച്ചും വാഗ്‌വാദങ്ങളില്‍ ഏര്‍പ്പെട്ടു. എപ്പോഴും ഹാര്‍ദ്ദമായ സ്‌നേഹത്തോടെ ഒന്നിച്ച് ഇടപഴകി. ആശയത്തില്‍ ഭിന്നചേരികളില്‍ നിലകൊള്ളുമ്പോഴും സ്‌നേഹപൂര്ണമായി പരസ്പരം ഇടപഴകി. ഒടുവില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മാസ്റ്റര്‍ക്ക് നല്ല ശാരീരികസൗഖ്യമില്ലെന്നറിഞ്ഞപ്പോള്‍ വള്ളിക്കുന്നിലെ ചാര്‍വ്വാകത്തില്‍ പോയി സന്ദര്‍ശിച്ചു. പതിവ് സ്‌നേഹം പങ്കുവെച്ചു. അന്ന് കട്ടന്‍ചായയും കുടിച്ചു പിരിഞ്ഞതാണ്. പിന്നെ കാണാനൊത്തില്ല. സ്വാദര്‍ശത്തില്‍ ഉറച്ചു കഴിഞ്ഞ മാസ്റ്റര്‍ക്ക് ഹാര്‍ദ്ദമായ ആദരാഞ്ജലികള്‍.’ സ്വാമി ചിദാനന്ദപുരി കുറിച്ചു.
വിഷയങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഒരു സമഗ്ര യുക്തിവാദത്തിന്റെ ചിന്തകനും പ്രചാരകനുമായിരുന്നു യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറിയായ യു. കലാനാഥന്‍(84). വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു..മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജില്‍ ഉള്ളിശ്ശേരി തെയ്യന്‍ വൈദ്യരുടെയും യു. കോച്ചി അമ്മയുടെയും മകനായി 1940 ലായിരുന്നു ജനനം. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്‌കൂള്‍ ലീഡറായിരുുന്നു. 1960 മുതല്‍ സി.പി.ഐ, സി.പി.എം പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പാര്‍ട്ടി ക്ലാസ്സുകള്‍ നയിച്ചു. 1965 ല്‍ മുതല്‍ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകനായി. സിപിഎം വള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ടും ആയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: