കൊച്ചി: മോന്സന് മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി വൈ ആര് റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയെന്നും ആരോപിച്ച് പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചു. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരില്‍ ഒരാളായ യാക്കൂബിനോട് പണം ആവശ്യപ്പെട്ടുവെന്നാണ് പരാതി.
അനുമോള്‍, ലിജു എന്നിവരുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ നല്കി.റസ്റ്റത്തിന്റെ കീഴുദ്യോഗസ്ഥനായ സാബുവിന് പല ഘട്ടങ്ങളിലായി ഒരു ലക്ഷത്തോളം രൂപ നേരില്‍ കൈമാറിയെന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കാരില്‍ നിന്ന് കിട്ടുന്നത് തുച്ഛമായ ശമ്പളമാണെന്ന് ഡിവൈഎസ്പി പറഞ്ഞു. തട്ടിപ്പുവീരന് മോന്സന് കൊടുത്ത പണം വീണ്ടെടുക്കണമെങ്കില്‍ പരാതിക്കാരും പൊലീസിന് പണം നല്‍കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സില്‍ പരാതി നല്കി. എന്നാല്‍ അന്വേഷണമുണ്ടാകാത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു പരാതിക്കാരനായ ഷെമീറിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
മോന്സന് മാവുങ്കല്‍,കെ സുധാകരന് , മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന് എബ്രഹാം ഉള്‍പ്പടെ മൂന്ന് പേരെ പ്രതിയാക്കി ഡിവൈഎസ്പി റസ്റ്റം കേസില്‍ ആദ്യഘട്ട കുറ്റപത്രം നേരത്തേ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: