തിരുവനന്തപുരം: വീടിന് തീവച്ച ശേഷം ഗൃഹനാഥന് സമീപമുളള റബര്‍ പുരയിടത്തില്‍ തൂങ്ങിമരിച്ചു.കല്ലറ പാങ്ങോടാണ് സംഭവം.
കൊച്ചാലംമൂട് സ്വദേശി നസറൂദ്ദീനാണ് (50) ജീവനൊടുക്കിയത്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ സ്ഥലത്തെത്തിയപ്പോഴേക്കും വീട് ഭാഗികമായി കത്തിയിരുന്നു. തുടര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കവെയാണ് സമീപത്തെ റബര്‍ പുരയിടത്തില്‍ നസറുദ്ദീനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ നസറൂദ്ദീനും ഭാര്യയുമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നസറൂദ്ദീന്‍ ഇവിടെ ഒറ്റയ്ക്കായിരുന്നുവെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: