Categories: Thiruvananthapuram

മുഖ്യമന്ത്രിയുടെ മൗനം പ്രതികളെ സുരക്ഷിതരാക്കാന്‍; സിദ്ധാര്‍ത്ഥിന്റെ വീട്ടിലെത്തി മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരണപ്പെട്ട വിദ്യാര്‍ഥി നെടുമങ്ങാട് കുറക്കോട് സിദ്ധാര്‍ത്ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published by

നെടുമങ്ങാട്: സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ കണ്ട് ഒരാശ്വാസവാക്ക് പറയാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത് പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരണപ്പെട്ട വിദ്യാര്‍ഥി നെടുമങ്ങാട് കുറക്കോട് സിദ്ധാര്‍ത്ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ മൗനം വെളിവാക്കുന്നത് പ്രതികളെ സുരക്ഷിതമാക്കാന്‍ സഹായിക്കുമെന്നാണ്. കേരളത്തിന് പുറത്ത് നടക്കുന്ന വിഷയങ്ങളില്‍ പാരിതോഷികമായി ലക്ഷക്കണക്കിന് രൂപ നല്‍കാന്‍ തയ്യാറാകുന്ന മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ അതി ക്രൂരമായ സംഭവം നടന്നിട്ട് നഷ്ടപരിഹാര തുക നല്‍കാനോ സംഭവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളും അതിലെ പ്രതികളെ സംരക്ഷിക്കുന്നതും കാലങ്ങളായി നാം കാണുന്നു. നിശ്ചയമായും ഇതിനെതിരെ ജനകീയ മുന്നേറ്റം ഉണ്ടാകുമെന്നും സേതുമാധവന്‍ പറഞ്ഞു. ഇനി ഒരു ഇടതുഭരണം ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് സംസ്ഥാന സഹ സമ്പര്‍ക്കപ്രമുഖ് എം. ജയകുമാര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക