തിരുവനന്തപുരം: പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസിലെ പ്രതികളെല്ലാം മുസ്ലിം കുട്ടികളായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളപ്രചാരണം നടത്തിയവരുടെ നാവടപ്പിക്കുന്നതാണ്.
കേസില്‍ 27 പേരാണ് അറസ്റ്റിലായത്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല . എല്ലാവരും മുസ്ളീം ആയതിനാലാണ് പേര് പുറത്തുവിടാത്തത് എന്ന വിമര്‍ശനവും ഉയര്‍ന്നു. മുസ്ളിം വിദ്യാര്‍ഥികള്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന പ്രചാരണവും നടന്നു. പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരായതിനാലാണ് പേര് പുറത്തു പറയാത്തതെന്നും വിദ്യാര്‍്ത്ഥികളുടെ ഭാവിയെ കരുതിയാണെന്നും ന്യായം പറഞ്ഞവരും ഉണ്ട്.
വലിയ മതസംഘര്ഷത്തിലേയക്ക് മാറാവുന്ന പ്രശ്നത്തെ ശാന്തമാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. അതിനെ മുഖ്യമന്ത്രി വീണ്ടും കുത്തിപ്പൊക്കി ഒരു സമുദായത്തെ പ്രതിപ്പട്ടികയിലാക്കി എന്ന വികാരം ഉയരുന്നുണ്ട്.
ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയാണ് പള്ളി സഹവികാരിയെ ആക്രമിച്ചവരെല്ലാം മുസ്ളീം കുട്ടികളാണെന്ന ആഭ്യന്തരമന്ത്രികൂടിയായ പിണറായി വ്യക്തമാക്കിയത്. ഈരാറ്റുപേട്ടയില്‍ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന കെഎന്‍എം ഉപാധ്യക്ഷന്‍ ഹുസൈന് മടവൂറിന്റെ വിമര്‍ശനത്തിനു മറുപടിയായിട്ടാണ് പിണറായി സത്യം പറഞ്ഞത്. ഈരാറ്റുപേട്ടയില്‍ നടന്ന് തെമ്മാടിത്തം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘എന്തു തെമ്മാടിത്തമാണ് യഥാര്‍ത്ഥത്തില്‍ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോള്‍ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള് കരുതുന്നത്. പക്ഷെ അതില്‍ മുസ്ലിം വിഭാഗക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൈന് മടവൂരിനെ പോലുള്ളവര്‍ പോലെയുള്ളവര്‍ തെറ്റായ ധാരണ വച്ചുപുലര്‍ത്തരുത്. ‘ മുഖ്യമന്ത്രി പറഞ്ഞു.
. സംഭവത്തില്‍ 27 വിദ്യാര്‍ത്ഥികളെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇവരില്‍ പത്ത് പേര് പ്രായപൂര്‍ത്തിയായവരായിരുന്നില്ല. എല്ലാവര്ക്കും ജാമ്യവും ലഭിച്ചിരുന്നു. ഈ സംഭവമാണ് ഹുസൈന് മടവൂര്‍ മുഖാമുഖം പരിപാടിയില്‍ ഉന്നയിച്ചത്. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് ചീഫ് ഇമാം, ഷിഫാര്‍ മൗലവി അല്‍കൗസരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: