Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മിനിക്കോയ് നാവികത്താവളം ചൈനയോട് പറയുന്നത്

Janmabhumi Online by Janmabhumi Online
Mar 7, 2024, 03:24 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ മിനിക്കോയിയില്‍ ഐഎന്‍എസ് ജടായു എന്ന പേരില്‍ ഭാരതം ആരംഭിച്ച നാവികത്താവളം രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ വിപുലമാക്കുന്നതും അതിന് കരുത്തുപകരുന്നതുമാണ്. ഭാരതത്തിന്റെ വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യയെയും ഐഎന്‍എസ് വിക്രാന്തിനെയും സാക്ഷിനിര്‍ത്തി നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ കമ്മിഷനിങ് നിര്‍വഹിച്ച ഈ നാവികത്താവളത്തിന് അറബിക്കടലില്‍ ഭാരതം നേരിടുന്ന പ്രതിരോധപരമായ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ നിര്‍ണായകമായ പ്രാധാന്യമുണ്ട്. 1980 മുതല്‍ പ്രവര്‍ത്തനക്ഷമമായ ഒരു നാവികത്താവളം ലക്ഷദ്വീപിലുണ്ട്. മറ്റൊന്നുകൂടി ഇവിടെ വേണമെന്ന് തീരദേശ സേന വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും അതിന് ചെവികൊടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപില്‍പ്പെടുന്ന ദ്വീപുകളില്‍ മാലദ്വീപിനോട് ഏറ്റവും അടുത്തുകിടക്കുന്ന മിനിക്കോയിയില്‍ രണ്ടാമത്തെ നാവികത്താവളമൊരുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതും, യുദ്ധകാലാടിസ്ഥാനത്തില്‍ അതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതും. ഭാരതത്തിന്റെ സമുദ്രതീരം നേരിടുന്ന സാമ്പത്തികവും സൈനികവുമായ വെല്ലുവിളികളെ അതിജീവിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. ചൈന ഉയര്‍ത്തുന്ന ഭീഷണികളെ മുന്‍നിര്‍ത്തിയാണ് പ്രതിരോധ മന്ത്രി ഇങ്ങനെ പറഞ്ഞത്. ഇത് വെറുംവാക്കല്ലെന്നാണ് മിനിക്കോയ് സൈനികത്താവളത്തിന്റെ നിര്‍മാണം തെളിയിച്ചിരിക്കുന്നത്.

ലക്ഷദ്വീപിലാണ് ഇങ്ങനെയൊരു സൈനികത്താവളം വരുന്നത് എന്നതിലും പ്രത്യേകതയുണ്ട്. മുന്‍പ് ഇവിടുത്തെ ചിലയാളുകള്‍ കടുത്ത ഭാരതവിരോധം വളര്‍ത്താന്‍ ശ്രമിച്ചിരുന്നു. അത് വിലപ്പോയില്ല. മാലദ്വീപിലെ ‘സാധാരണ വേഷത്തിലുള്ള’ ഭാരത സൈനികരും പുറത്തുപോകണമെന്ന് അവിടുത്തെ പ്രസിഡന്റ് മൊയ്‌സു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മിനിക്കോയിയിലെ ഭാരത നാവികത്താവളം പ്രവര്‍ത്തനം ആരംഭിച്ചതില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഭാരതത്തോട് ആഭിമുഖ്യമുള്ള സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടതിനു ശേഷം ചൈനയുടെ പിന്തുണയോടെ ഭരണത്തില്‍ വന്ന സര്‍ക്കാരാണ് മൊയ്‌സുവിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിനെ മാലദ്വീപിലെ മന്ത്രിമാര്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതും, ലക്ഷദ്വീപിലേക്കു പോകുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതും വലിയ വാര്‍ത്തയാവുകയുണ്ടായി. തിരിച്ചടി ഭയന്ന് മാലദ്വീപിലെ ചില മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുകയുണ്ടായി. മൊയ്‌സുവിന്റെ ഭാരതവിരോധത്തിനു പിന്നില്‍ ചൈനയാണെന്ന് വ്യക്തമാവുകയും ചെയ്തു. വിനോദ സഞ്ചാരത്തില്‍നിന്നുള്ള വരുമാനം കുറഞ്ഞതിനെതുടര്‍ന്ന് മാലദ്വീപിനെ സഹായിക്കാന്‍ ചൈന രംഗപ്രവേശം ചെയ്യുകയുണ്ടായി. മാലദ്വീപിലെ ഭാരതസൈനികരുടെ സാന്നിധ്യം തങ്ങളുടെ സാമ്രാജ്യത്വ താല്‍പ്പര്യത്തിന് എതിരാണെന്ന് മനസ്സിലാക്കിയാണ് ആ രാജ്യത്തെ ചൈന പലതരത്തില്‍ ഭാരതത്തിനെതിരാക്കാന്‍ നോക്കുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് ഭാരതവും കരുക്കള്‍ നീക്കുന്നത്. ശ്രീലങ്കയെ ഭാരതത്തിനെതിരാക്കാനുള്ള ശ്രമം ചൈന കുറെക്കാലമായി നടത്തുകയായിരുന്നുവല്ലോ. എന്നാല്‍ ഇതിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. ഭാരതം പറയുന്നതാണ് ഇപ്പോള്‍ ലങ്കന്‍ ഭരണകൂടം വിശ്വാസത്തിലെടുക്കുന്നത്. പാകിസ്ഥാനാണ് ചൈനയുടെ താളത്തിനു തുള്ളുന്ന മറ്റൊരു രാജ്യം. അടുത്തിടെ ആണവസാമഗ്രികളുമായി പാകിസ്ഥാനിലേക്കു പോകുന്ന ഒരു കപ്പലിനെ ഗുജറാത്ത് തീരത്ത് ഭാരതം പിടികൂടിയിരുന്നു.

തീരദേശസേനയ്‌ക്ക് ഉപയോഗിക്കാനാവുന്നവിധത്തിലുള്ള ഐഎന്‍എസ് ജടായുവിന്റെ നിര്‍മാണവും, ലക്ഷദ്വീപിലേക്കുള്ള സിവിലിയന്‍ വിമാനങ്ങള്‍ക്കു വന്നുപോകാനുള്ള വിമാനത്താവളം ഇവിടെ ഒരുക്കുന്നതും വാണിജ്യമുള്‍പ്പെടെ ചൈനയുടെ സ്ഥാപിതതാല്‍പ്പര്യങ്ങളെ പലവിധത്തില്‍ ബാധിക്കും. കടല്‍ക്കൊള്ള തടയുന്നതിനും ഇതിലൂടെ കഴിയും. അയല്‍രാജ്യങ്ങളെ ഭാരതത്തിന് എതിരാക്കുകയെന്നത് ചൈന വളരെക്കാലമായി തുടരുന്ന തന്ത്രമാണ്. ഈ ലക്ഷ്യത്തിനായി തുടക്കംകുറിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി പക്ഷേ വേണ്ടതുപോലെ വിജയം കണ്ടില്ല. പല രാജ്യങ്ങളും ഇതില്‍നിന്നു പിന്മാറി. സാമ്പത്തിക കെണിയില്‍ അകപ്പെടുമെന്ന ആശങ്കകൊണ്ടാണിത്. ചൈനയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുന്നത് പാകിസ്ഥാന്‍ മാത്രമാണ്. ചൈനയുടെ താളത്തിനുതുള്ളിയതിന്റെ ദുരന്തഫലമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്നത്. ഭാരതത്തിനെതിരെ പാകിസ്ഥാനെ ഉപയോഗിക്കുകയെന്ന ചൈനയുടെ നയം ദിനംപ്രതിയെന്നോണം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലുള്ളത് പഴയ ഭാരതമല്ലെന്ന് അതിര്‍ത്തിയിലൂടെയും മറ്റും ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്നതിന് തുടര്‍ച്ചയായി ലഭിക്കുന്ന തിരിച്ചടികളില്‍നിന്ന് ചൈന പഠിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മാലദ്വീപിനെ ഉപയോഗിച്ച് ഭാരതത്തെ ശല്യം ചെയ്യാനുള്ള നീക്കങ്ങള്‍ ചൈന ശക്തിപ്പെടുത്തുന്നത്. ഇതും വിജയിക്കാന്‍ പോകുന്നില്ലെന്ന് മിനിക്കോയ് ദ്വീപിലെ ഭാരതത്തിന്റെ സൈനിക നീക്കങ്ങള്‍ കാണിക്കുന്നു.

 

Tags: chinaLakshadweepIndian NavyPICKmaldivesMinicoy Naval Base
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിന്റെ ഇറാൻ ​ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന

India

ചൈനയുടെ ചെങ്ങ്ഡുവോ , ഇന്ത്യയുടെ റഫേലോ ആരാണ് കരുത്തനെന്ന് ചോദ്യം ; പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്തവനാരോ , അവനാണ് ശക്തൻ

Editorial

നിലമ്പൂരിന്റെ പാഠവും വെല്ലുവിളിയും

വിദേശകാര്യമന്ത്രി ജയ് ശങ്കര്‍ (വലത്ത്) ട്രംപും ഷീ ജിന്‍പിങ്ങും (ഇടത്ത്)
India

ഓപ്പറേഷൻ സിന്ദൂരിനുശേഷം യൂറോപ്പ്, യുഎസ്, ചൈന എന്നിവ പലപ്പോഴും പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നുണ്ടോ?

India

മോദിയും , ഇന്ത്യക്കാരും ഇടഞ്ഞാൽ എന്തുണ്ടാകുമെന്ന് മാലദ്വീപിനോട് ചോദിക്കണം : തുർക്കിയ്‌ക്ക് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇറാന് പുറമെ ഗസ്സയിലും ഇസ്രയേല്‍ ആക്രമണം: 51 പേര്‍ കൊല്ലപ്പെട്ടു, 200ലേറെ പേര്‍ക്ക് പരുക്ക്

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് വിളിച്ചു പറഞ്ഞ് കേസിൽ പ്രതിയായ അമ്മാവൻ, നിഷേധിച്ച് കുട്ടിയുടെ അമ്മ

അനിവാര്യമായ ഒരു ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു: എംവി ഗോവിന്ദന്‍

ട്രംപിന്റെ ഭീഷണി തള്ളി ഖമേനി, യുദ്ധം ആരംഭിക്കുന്നു എന്ന് സന്ദേശം

കർണാടക സ്വദേശിനിയെ കോഴിക്കോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, യുവതിയെ എത്തിച്ചത് കാറിൽ മൂന്ന് മലയാളികളെന്ന് മൊഴി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്‌ക്ക് സാധ്യത

ഈ ഹോര്‍മോണിന്റെ അളവ് കൂടുന്നത് വന്ധ്യതയ്‌ക്ക് കാരണമാകും

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

‘വികസിത ഭാരതം 2047’: സംസ്ഥാനതല സാമ്പത്തിക നവീകരണം അനിവാര്യം – ഡോ. വി. അനന്ത നാഗേശ്വരൻ

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies