മിനിക്കോയ്: ഹെലി കോപ്റ്ററുകള്‍ക്ക് നൈറ്റ് ലാന്‍ഡിങ് സൗകര്യം, രണ്ട് വിമാനത്താവളം, അഞ്ച് ആശുപത്രി, നാല് സ്കൂള്‍… ലക്ഷദ്വീപില്‍ സമീപഭാവിയില്‍ വരാന്‍ പോകുന്ന വികസനം എണ്ണിപ്പറഞ്ഞ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍. മിനിക്കോയിയിലെ പുതിയ നേവല്‍ ബേസിന്റെ കമ്മീഷനിങ് ചടങ്ങിലാണ് ദ്വീപ് നിവാസികളുടെ ചിരകാല ആവശ്യങ്ങള്‍ നടപ്പാകാന്‍ പോകുന്ന പ്രഖ്യാപനം അഡ്മിനിസ്ട്രേറ്റര്‍ നടത്തിയത്.
സിവിലിയന്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പ് മിനിക്കോയി ദ്വീപില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും ഇതിനു ഭരണാനുമതി ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മിനിക്കോയിയിലെ നേവല്‍ ബേസിനോടനുബന്ധിച്ചാണ് ഈ സൗകര്യം വരുന്നത്. ഇതു കൂടാതെ ഒരു വിമാനത്താവളം കൂടി ലക്ഷദ്വീപില്‍ വരും.
രോഗബാധിതരാകുന്നവര്ക്കുവേണ്ടിയാണ് കേരളത്തിലേക്ക് ലക്ഷദ്വീപില്‍നിന്ന് അടിയന്തര ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതുപക്ഷേ പകല്‍സമയത്തു മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഈ പരിമിതിയാണ് മറികടക്കാന്‍ പോകുന്നതെന്ന് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.
ഇന്ത്യന്‍ സമുദ്ര സുരക്ഷയില്‍ ലക്ഷദ്വീപിന്റെ പ്രാധാന്യം മനസിലാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹം ദ്വീപില്‍ വികസനം കൊണ്ടുവന്നു. ഇപ്പോഴും കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായാണ് നേവല്‍ ബേസ് എത്തിയിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: