അന്തരിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ സജീവം. ഏതാണ്ട് എല്ലാ വാര്‍ത്താമാധ്യമങ്ങളും വ്യാഴാഴ്ച പത്മജ വേണുഗോപാല്‍ ദല്‍ഹിയില്‍ എത്തി ബിജെപിയില്‍ അംഗത്വം എടുക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടുകൊണ്ടിരിക്കുയാണ്.
ഇപ്പോള്‍ പത്മജ വേണുഗോപാല്‍ ദല്‍ഹിയില്‍ ആണ്. ഇപ്പോള്‍ പത്മജയുടെ ഫെയ്സ്ബുക്കില്‍ കോണ്‍ഗ്രസ് എന്ന പദം എടുത്ത കളഞ്ഞ് ഇന്ത്യന്‍ രാഷ്‌ട്രീയ പ്രവര്‍ത്തക എന്ന് മാത്രമാണുള്ളത്.
ബുധനാഴ്ച രാവിലെ താന്‍ ഇപ്പോള്‍ ബിജെപിയിലേക്കില്ലെന്നും നാളെ എന്തെന്ന് പറയാന്‍ കഴിയില്ലെന്നും പത്മജ വേണുഗോപാല്‍ ഫെയ് സ്ബുക്കില്‍ പ്രതകരിച്ചിരുന്നു.പിന്നീട് അവര്‍ ആ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. പക്ഷെ പിന്നീടാണ് ഈ വാര്‍ത്ത ചില മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കോണ്‍ഗ്രസില്‍ അനുഭവിച്ച അവഗണനകള്‍ ആണ് പത്മജയുടെ ഈ മാറ്റത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: