മുംബൈ: രാജ്യം അതിന്റെ ജനാധിപത്യയാത്രയില്‍ വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ താണ്ടുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മുംബൈയില്‍ ചേര്‍ന്ന ആഗോളനിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന്റെ കാലമാണ്. ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് രാഷ്‌ട്രീയ കാഴ്ചപ്പാടോടെയാവും വ്യാഖ്യാനിക്കുക. ഞങ്ങള്‍ക്ക് പത്ത് വര്‍ഷത്തെ മികവിന്റെ കഥ ജനങ്ങളോട് പറയാനുണ്ട്. വരുന്ന ഇരുപത്തഞ്ച് വര്‍ഷം രാജ്യം മുന്നോട്ടുപോകേണ്ട പാത ഞങ്ങള്‍ കൃത്യമായി വരച്ചിട്ടുണ്ട്. ഭാരതത്തിന്റെ അടുത്ത കാല്‍ നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്ന ജനാധിപത്യമഹോത്സവമാണ് തെരഞ്ഞെടുപ്പ്, അമിത്ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെ, ആത്മനിര്‍ഭരതയോടെ മികച്ച സമ്പദ് വ്യവസ്ഥയിലേക്കും ആഭ്യന്തര വളര്‍ച്ചയിലേക്കും രാജ്യം കുതിക്കുകയാണ്. ഈ യാത്ര നാളെ പൂര്‍ത്തിയാകുന്നതല്ല. നമ്മള്‍ ദശകങ്ങള്‍ ഇതേ പാതയില്‍ പോകേണ്ടിവരും. മോദിജി മുന്നോട്ടുവച്ച ആ ലക്ഷ്യം, 2047 ആഗസ്ത് 15ന് രാജ്യം സമ്പൂര്‍ണമായും വികസിതമായിത്തീരുന്ന ആ ദിവസത്തിലേക്കുള്ള യാത്രയാണിത്. നമുക്ക് ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവും.
2014ന് മുമ്പ് അഴിമതികളുടെ കാലമായിരുന്നു. 12 ലക്ഷം കോടി രൂപയുടെ അഴിമതി, ദേശീയ സുരക്ഷ അപകടത്തിലായിരുന്നു. വ്യവസായത്തിന് അനുകൂലമായ സാഹചര്യമില്ലായിരുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലായിരുന്നു. എന്നാല്‍ 2014ല്‍ ബിജെപിഅധികാരത്തില്‍ വന്നു. മുപ്പത് വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍. 2004 മുതല്‍ 2014 വരെ പണപ്പെരുപ്പ നിരക്ക് ശരാശരി 8.2 ശതമാനമായിരുന്നു. 2013ല്‍ അത് രണ്ടക്കത്തിലെത്തി. ഇപ്പോള്‍ നമ്മള്‍ അതിന് കടിഞ്ഞാണിട്ടു. അഞ്ച് ശതമാനത്തില്‍ പിടിച്ചുനിര്‍ത്തി. സോണിയ-മന്‍മോഹന്‍ കാലത്ത് സര്‍ക്കാരിന് വാതമായിരുന്നു. ഒരു പ്രധാനമന്ത്രി ഉണ്ടെന്ന് പോലും ജനങ്ങള്‍ക്ക് അനുഭവപ്പെട്ടില്ല. കോണ്‍ഗ്രസ് 55 വര്‍ഷം രാജ്യം ഭരിച്ചു. എടുത്തുപറയാവുന്ന ഒരു തീരുമാനവും അവരുടെ നേട്ടപ്പട്ടികയിലില്ല. നോട്ട് റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും സര്‍ജിക്കല്‍ സ്‌ട്രൈക്കും മുത്തലാഖ് നിരോധനവും പൗരത്വ ഭേദഗതി നിയമവുമൊക്കെ മോദി സര്‍ക്കാരിന്റെ ഉറച്ച തീരുമാനങ്ങളുടെ പ്രതിഫലനങ്ങളാണ്. 370-ാം വകുപ്പ് റദ്ദാക്കിയതും ദേശീയവിദ്യാഭ്യാസനയം നടപ്പാക്കിയതും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്, അമിത് ഷാ പറഞ്ഞു.
നമ്മുടെ സാമ്പത്തികരംഗത്തെ രൂപപ്പെടുത്തിയത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ മെയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ, ക്വാണ്ടം മിഷന്‍, ദേശീയ വിദ്യാഭ്യാസനയം, ബഹിരാകാശ നയം, ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍, ഗോവര്‍ധന്‍, ഗ്രീന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: