കൊച്ചി: കേരളത്തിലെ ഭരണകക്ഷി നേതാക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ മോദി സര്‍ക്കാര്‍ കേരളത്തോട് യാതൊരു വിധത്തിലുള്ള വിവേചനവും കാട്ടിയിട്ടില്ലെന്നും സംസ്ഥാനത്തിന് അര്‍ഹമായതില്‍ കൂടുതല്‍ അനുവദിച്ചുവെന്നും കേന്ദ്ര കൃഷി വകുപ്പു സഹമന്ത്രി ശോഭ കരന്തലജെ അഭിപ്രായപ്പെട്ടു.
എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരളത്തിലെ ഗ്രാമങ്ങളിലെ 80 ശതമാനം ജനങ്ങളും മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. സംസ്ഥാനത്ത് 10 ലക്ഷത്തിലധികം പേര്‍ അഞ്ചിലധികം കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളണെന്നും അവര്‍ വ്യക്തമാക്കി.
ബിജെപി ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വക്താവും പാര്‍ലമെന്റ് മണ്ഡലം ഇന്‍ ചാര്‍ജുമായ അഡ്വ. നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, വക്താക്കളായ കെ വി.എസ്. ഹരിദാസ്, ടി.പി.
സിന്ധുമോള്‍, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറി എസ്.സജി, സംസ്ഥാന സമിതിയംഗം എന്‍.പി. ശങ്കരന്‍കുട്ടി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്് ശ്രീകുമാര്‍ തട്ടാരത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: