തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ ലോഗോയും പേരും മാറ്റി. ലോഗോയില്‍ നിന്ന് പാലസ്തീന്‍ ഇസ്രയേല്‍ തര്‍ക്കങ്ങളെ അനുസ്മരിപ്പിക്കുന്ന ‘ഇന്‍തിഫാദ’ എന്ന പദം നീക്കം ചെയ്യാന്‍ കേരള വിസി ഡോ: മോഹനന്‍ കുന്നു മേല്‍ രജിസ്ട്രാര്‍, സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫെസ്റ്റിവല്‍ കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ എന്ന പേരില്‍ മാത്രമായിരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.യൂത്ത് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ബാനറുകള്‍, പോസ്റ്ററുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്ന് ‘ഇന്‍തിഫാദ’ എന്ന പേര് നീക്കം ചെയ്യണം.
യുവജനോത്സവ ത്തിന്റെ പേരിനെ ചൊല്ലി പരാതികളും ഹൈക്കോടതിയില്‍ ഹര്‍ജ്ജിയും വന്ന സാഹചര്യത്തിലാണ് വിസി യുടെ ഇടപെടല്‍.
അധിനിവേശങ്ങള്‍ക്കെതിരെ കലയുടെപ്രതിരോധം എന്ന പ്രമേയവുമായി ‘ഇന്‍തിഫാദ’എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് വിസി ക്ക് പരാതി നല്‍കിയത്.
ഭീകര സംഘടനകള്‍ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേര് ആക്കുന്നത് ഒഴിവാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിസി യുടെ നിര്‍ദ്ദേശാനുസരണം രജിസ്ട്രാര്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ ‘ഉയര്‍ന്നു വരുന്ന പ്രതിരോധം ‘എന്ന് മാത്രമാണ് ഈ വാക്കിന്റെ അര്‍ത്ഥമെ ന്നും സര്‍ഗാത്മകമായി യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സര്‍വ്വകലാശാല ഇടപെടാറില്ല എന്ന മറുപടിയാണ് സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ ഡോ: സിദ്ദിഖ് നല്‍കിയത്. രജിസ്ട്രാര്‍,സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറുടെ വിശദീകരണം വിസി ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് വിസി ലോഗോ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.
യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്എഫ്‌ഐയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. യുവജനോത്സവത്തിന്റെ നടത്തിപ്പ് യൂണിയനാണെങ്കിലും ഫെസ്റ്റുവലിന് ലക്ഷങ്ങള്‍ ചെലവിന്
ലക്ഷങ്ങള്‍ സര്‍വ്വകലാശാലയാണ് വഹിക്കുന്നത്.
ലോഗോ പ്രകാശനം സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയാണ് രജിസ്ട്രാര്‍ക്ക് നല്‍കി നിര്‍വഹിച്ചത്. പതിവിന് വിരുദ്ധമായി സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനാ ഹാളിലാണ് ലോഗോ പ്രകാശനത്തിന്റെ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: