കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണെന്ന റിപ്പോർട്ട് നല്‍കിയത് കോട്ടയം ജില്ലാ എസ് പി കാര്‍ത്തിക്കാണ്. ഇതിന് കാരണമുണ്ട്. ഇടയ്‌ക്കിടെ വര്‍ഗ്ഗീയ സംഘര്‍ഷവും അതുപോലെ തീവ്രവാദസ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഇവിടെ ശക്തമാണ്. അതുകൊണ്ട് തീവ്രവാദവിരുദ്ധകേന്ദ്രം പണിയാനും മറ്റും ഇവിടുത്തെ പൊലീസ് സ്റ്റേഷന്റെ വകയായ രണ്ടേക്കര്‍ സ്ഥലം ആവശ്യമുണ്ടെന്നായിരുന്നു കോട്ടയം ജില്ലാ എസ് പിയുടെ അഭിപ്രായം.
എന്നാല്‍ ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് പഴയതാണെന്നും അതിപ്പോള്‍ കേരള പോലീസ് തിരുത്തിയെന്നുമുള്ള പ്രസ്താവനയുമായി മന്ത്രി വി.എൻ വാസവൻ രംഗത്തെത്തി. ഇവിടെ പൊലീസിന്റെ രണ്ടേക്കര്‍ സ്ഥളത്ത് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നേറുകയാണ് ഇടത് സര്‍ക്കാര്‍. എന്നാല്‍ ഈ നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് എന്‍. ഹരി അഭിപ്രായപ്പെട്ടു.
ഇവിടുത്തെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കളത്തുങ്കലിന്റെ അപേക്ഷപ്രകാരമാണ് മന്ത്രി സിപിഎം നേതാക്കള്‍ മിനി സിവില്‍ സ്റ്റേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. ഈരാറ്റുപേട്ടയില്‍ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ പോലീസിന്റെ ഉടമസ്ഥതയിലുള്ളസ്ഥലം നൽകുന്നതിനെതിരെ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിലാണ് ഈരാറ്റുപേട്ടയ്‌ക്കെതിരായ പരാമർശം ഉണ്ടായിരുന്നത്. തീവ്രവാദ സാന്നിധ്യമുള്ള മേഖല എന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയും അന്ന് കടുത്ത പ്രതിഷേധവും ഉയർത്തിയിരുന്നു.
“പണ്ട് എപ്പോഴോ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത്തരമൊരു റിപ്പോര്‍ട്ട് എഴുതിയത്. നിലവിലെ സാഹചര്യം പരിശോധിച്ച് ഇപ്പോള്‍ അത്തരം പ്രശ്നങ്ങളിലെന്ന് റിപ്പോര്‍ട്ട് കൊടുത്തു. പഴയ റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കപ്പെട്ടു,സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്ന നടപടിയുമായി മുന്നോട്ടു പോകും”- മന്ത്രി വി.എന്‍ വാസവന്റെ പറയുന്നു.
ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കണ്ടെത്തിയിരുന്നു. പൂഞ്ഞാര്‍ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു അന്നത്തെ കോട്ടയം എസ്പി കാര്‍ത്തിക് പറഞ്ഞത്. കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രശ്‌നങ്ങളും മതപരമായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്നും കോട്ടയം എസ് പി അഭിപ്രായപ്പെട്ടിരുന്നു.
കോട്ടയം എസ്പി കെ കാർത്തിക് ഐപിഎസിനെതിരെ നടപടി ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്‌ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) നേതാക്കൾ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ കണ്ടിരുന്നു.
ഈ തെറ്റിന് ഇടത്-വലത് രാഷ്‌ട്രീയ കക്ഷികള്‍ മാപ്പ് പറയേണ്ടി വരുമെന്ന് ബിജെപി നേതാവ് എന്‍.ഹരി
അതസമയം, പോലീസ് മുന്‍ റിപ്പോര്‍ട്ട് തിരുത്തിയത് തീകൊള്ളികൊണ്ട് തലചൊറിയുന്ന പരിപാടിയാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍.ഹരി ആരോപിച്ചു. എസ്.പിയുടെ റിപ്പോര്‍ട്ട് തിരുത്തി ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ പോകുന്നു എന്ന മന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ ഞെട്ടലോടെ കേള്‍ക്കണം. തീവ്രാവാദികള്‍ക്ക് പാലൂട്ടുന്ന സമീപനമാണിത്. എസ്.പിയുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ അടക്കം ആവശ്യപ്പെട്ടിരുന്നു.അതിന്റെ അനന്തരഫലമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ തിരുത്തലെന്നും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഇടത് വലത് രാഷ്‌ട്രീയ കക്ഷികള്‍ മാപ്പ് പറയേണ്ടി വരുമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍.ഹരി പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്
എൻഐഎയുടെ റിപ്പോർട്ട് പ്രകാരം ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള കേരളത്തിലെ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടർന്ന് കേന്ദ്ര ഏജൻസികൾ ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഭീകരരുടെ സ്ലീപ്പർ സെല്ലുകളുടെ നീക്കം ശക്തമാക്കിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്. സമീപകാലത്ത് ഒരു മുനിസിപ്പൽ കൗൺസിലർ ഉൾപ്പെടെ നിരവധി പേരെ എൻഐഎ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരോധിത പിഎഫ്ഐയ്‌ക്കെതിരായ നടപടികളുടെ ഭാഗമായി നടത്തിയ റെയ്ഡിലായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: