ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍ പ്രസിഡന്റ് ജോ ബൈഡനും ഡോണാള്‍ഡ് ട്രംപും ഏറ്റുമുട്ടും.
റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാനുളള മത്സരത്തില്‍ നിന്ന് മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹാലി പിന്മാറി.
യുഎസ് സംസ്ഥാനമായ വെര്‍മോണ്ടില്‍ നിന്ന് പ്രാഥമിക വിജയം നേടിയെങ്കിലും നിക്കി ഹാലി പിന്മാറാന് തീരുമാനിക്കുകയായിരുന്നു. വെര്‍മോണ്ടില്‍ മാത്രമാണ് നിക്കി ഹാലിക്ക് നേരിയ മുന്നേറ്റം നേടാന്‍ കഴിഞ്ഞത്.14 സ്റ്റേറ്റുകളിലും ജയിച്ചാണ് ബൈഡന്റെയും മുന്നേറ്റം.
അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന. ഒക്ലഹോമ, ടെന്നസി, ടെക്സസ്, വെര്‍ജീനിയ, മസാച്ചുസെറ്റ്സ്, മിനസോട്ട എന്നിവിടങ്ങള്‍ ട്രംപിന് അനുകൂലമായി വിധിയെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: