കൊല്‍ക്കൊത്ത: ഭരണസ്വാധീനം ഉപയോഗിച്ച് ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ തൃണമൂല്‍ ഗുണ്ടാനേതാവും സന്ദേശ്ഖലി അക്രമത്തിലെ മുഖ്യപ്രതിയുമായ ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുകൊടുത്ത് മമത സര്‍ക്കാര്‍. കല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബംഗാള്‍ പൊലീസ് വിട്ടുകൊടുത്തില്ല.
മമതയുടെ രഹസ്യക്കൊട്ടാരങ്ങള്‍ മുഴുവന്‍ തകര്‍ന്നുവീഴുമോ എന്ന ആശങ്കയുണ്ട്. കാരണം റേഷന്‍ കുംഭകോണം, കല്‍ക്കരി കുംഭകോണം ഉള്‍പ്പെടെ മമതയുടെ തൃണമൂല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യങ്ങള്‍ ഷേഖ് ഷാജഹാന്റെ പക്കലുണ്ട്. ഇത് ചോര്‍ത്തിയാല്‍ മമതയ്‌ക്കും മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്കും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാകും.
തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയെ പരാതിയുമായി സമീപിച്ചപ്പോള്‍ അടിയന്തരമായി ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുനല്‍കാന്‍ കോടതി ബംഗാള്‍ പൊലീസിനോട് നിര്‍ദേശിച്ചു. ഇതോടെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് വിട്ടുകൊടുത്തത്.
സന്ദേശ് ഖലയില്‍ ഏക്കര്‍ കണക്കിന് ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് അവിടെ മത്സ്യക്കൃഷി നടത്തുകയായിരുന്നു ഷേഖ് ഷാജഹാന്‍. അതുപോലെ ഈ പ്രദേശത്തെ പല സ്ത്രീകളെയും ബലാത്സംഗത്തിനും ഇരയാക്കിയിട്ടുണ്ട്. ഏകദേശം 18ഓളം ഗോത്രവര്‍ഗ്ഗസ്ത്രീകളെ തുടര്‍ച്ചയായി ഷേഖ് ഷാജഹാന്റെ ഗുണ്ടകള്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തിട്ടുണ്ട്. അവരുടെ ഭൂമി പിടിച്ചെടുക്കാനും അതിനെതിരെ അവര്‍ പ്രതികരിക്കാതിരിക്കാനുമാണ് സ്ത്രീകള്‍ക്ക് നേരെ ഈ ആക്രമണം. ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മയ്‌ക്ക് മുന്‍പാകെ ബലാത്സംഗത്തിന് ഇരയായ രണ്ട് സ്ത്രീകള്‍ നേരിട്ട് പരാതി നല്‍കി. സാധാരണ ആരും പൊലീസിനെ ഭയന്ന് ഇക്കാര്യങ്ങള്‍ പുറത്തുപറയാറില്ല. കാരണം ഷേഖ് ഷാജഹാന്റെ ഗുണ്ടാസംഘങ്ങളും പൊലീസും തമ്മില്‍ അടുത്ത ബന്ധമാണ്. പുറത്തുപറഞ്ഞാല്‍ സമൂഹത്തില്‍ നിന്നു തന്നെ ഒറ്റപ്പെടും എന്ന ഭയം സ്ത്രീകള്‍ക്കുണ്ട്. തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഈ സ്ഥിതി വരാതിരിക്കാന്‍ പലരും കൗമാരപ്രായത്തിലെ പെണ്‍കുട്ടികളെ പുറത്തുള്ള ബന്ധുവീടുകളില്‍ പറഞ്ഞുവിടുന്ന സ്ഥിതിവിശേഷം വരെ സന്ദേശ്ഖലയില്‍ നിലനില്‍ക്കുന്നു.
കോടികളുടെ റേഷനരി മറിച്ചുവിറ്റ സംഭവത്തിലും ഇയാള്‍ പ്രതിയാണ്. ഇത് അന്വേഷിക്കാന്‍ ഷേഖ് ഷാജഹാന്റെ വീട്ടില്‍ എത്തിയ ഇഡി ഉദ്യോഗസ്ഥരെ ഇയാളുടെ അനുയായികള്‍ ക്രൂരമായി ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: