നടന്‍ ശരത്കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി ബിജെപിയുമായി സഖ്യത്തില്‍. കേന്ദ്രമന്ത്രി എല്‍. മുരുകന്‍, മുന്‍ എംഎല്‍എ എച്ച്. രാജ, തമിഴ്‌നാട് ഇന്‍ചാര്‍ജ് അരവിന്ദ് മേനോന്‍ തുടങ്ങിയവര്‍ ശരത്കുമാറുമായി രണ്ടാം ഘട്ട കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശരത്കുമാര്‍ സഖ്യം പ്രസ്താവിച്ചത്.
வருகின்ற பாராளுமன்ற தேர்தலில் பாரதிய ஜனதா கட்சியுடனான அகில இந்திய சமத்துவ மக்கள் கட்சியின் கூட்டணி பேச்சுவார்த்தை நிறைவு@narendramodi @AmitShah @MenonArvindBJP @Murugan_Mos@annamalai_k @BJP4India @BJP4TamilNadu @HRajaBJP#PMModi @sajeevpbjp pic.twitter.com/QyA9c98pox
— R Sarath Kumar (@realsarathkumar) March 6, 2024
നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതായി ശരത്കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ശരത്കുമാറിനെ സ്വഗതം ചെയ്യുന്നതായി അറിയിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശരത്കുമാറിന്റെ വരവ് പുത്തന്‍ ഉണര്‍വേകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: