ചെന്നൈ: വീണ്ടും പോസ്റ്റര്‍ വിവാദത്തിലായി തമിഴ്‌നാട്ടിലെ ഭരണ കക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴക (ഡിഎംകെ). ഇത്തവണ സ്വന്തം മുഖ്യമന്ത്രിയെ തന്നെയാണ് അവര്‍ അപമാനിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ‘തമിഴ്‌നാടിന്റെ മണവാട്ടി’ എന്നെഴുതിയ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട. തമിഴ്‌നാടു മുഖ്യമന്ത്രിയുടെ ഒരു പൊതു പരിപാടിയോടു അനുബന്ധിച്ച് ഒട്ടിച്ച പോസ്റ്ററുകളിലാണ് തമാശകരമായ ഈ തെറ്റ് കണ്ടത്.
‘തമിഴ്‌നാടിന്റെ അഭിമാനം'(Tamilnadu’s Pride) എന്ന് എഴുത്തുന്നതിനു പകരമാണ് (Tamilnadu’s Bride) ‘തമിഴ്‌നാടിന്റെ മണവാട്ടി’ എന്ന് എഴുതിയത്. സംഭവം ആരാണ് ഉയര്‍ത്തിയത് എന്ന അറിയില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
എന്നാല്‍ മറ്റൊരു വിഭാഗം ഇത് നിസാരമായ അക്ഷര തെറ്റല്ലെ എന്നുമാണ് പറയുന്നത്. ഏതായാലും ചുവന്ന ഹാരമണിഞ്ഞ് മറ്റു നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന എംകെ സ്റ്റാലിന്റെ പോസ്റ്ററിനു നേരെ നിരവധി രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്.
‘വരന്‍ ആരാണ്’ എന്നുള്ളതാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പോസ്റ്റ് ചെയ്ത കമന്റ്. ‘കല്യാണം എന്നാണ്, പണിക്കിട്ടിയല്ല, അമ്പട സുന്ദരി, എന്താണ് ചെയ്തു വച്ചിരിക്കുന്നത്’ എന്നീ കമന്റുകളും ശ്രദ്ധേയമായിരുന്നു. കൂറച്ച് ദിവസള്‍ക്കു മുമ്പാണ് കുല്‍ശേഖരപട്ടണത്ത് ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ലോഞ്ച് പാഡ് സമുച്ചയത്തിന് തറക്കല്ലിടുന്നത് സംബന്ധിച്ച് ഡിഎംകെ നല്‍കിയ പോസ്റ്ററിലെ ചൈനീസ് റോക്കറ്റും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
















