വാഹന ഉടമകൾക്കായിതാ സുപ്രധാന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്. എല്ലാ വാഹന ഉടമകളും അവരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറും ആധാറിലെ പേരും വാഹൻ സോഫ്റ്റ് വെയറിൽ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് എംവിഡി അറിയിച്ചിരിക്കുന്നത്. ശരിയായ രീതിയിൽ ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമെ വാഹന സംബന്ധമായ സർവ്വീസിനും ടാക്‌സ് അടയ്‌ക്കുന്നതിനും പിഴ അടയ്‌ക്കുന്നതിനും സാധിക്കുവെന്ന് എംവിഡി മുന്നറിയിപ്പ് നൽകുന്നത്.
എംവിഡി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
സ്‌നേഹമുള്ളവരെ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്വെയറിലെ ഡീറ്റെയിൽസ് നോട് കൂടെ നിർബന്ധമായും അപ്‌ഡേറ്റ്‌ചെയ്തിട്ടുണ്ടായിരിക്കണം . പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹനസംബന്ധമായ ഏതൊരു സർവ്വീസിനും,tax അടയ്‌ക്കാനായാലും ക്യാമറ ഫൈൻ അടയ്‌ക്കാൻ ആയാലും സാധിക്കുകയുള്ളൂ.
അതിനായി താഴെ കാണുന്ന കമൻറ് ബോക്‌സിലെ ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്‌ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ ഡീറ്റെയിൽസ് എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിൻറെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ window യിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം enter ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഒരു പക്ഷേ ഇതുവഴി അപ്‌ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്‌ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്‌ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിന്റെ പ്രിൻറ് എടുക്കുകയും ചെയ്യുക . തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്‌ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്‌ഡേറ്റ് ചെയ്ത് തരണം എന്നുള്ള ഒരു അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് documents ഉം കൂടി പ്രിൻ് എടുത്ത് ഫൈനൽ submission ചെയ്ത് അതാത് ആർ ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
വാഹന ഉടമയുടെ mobile number update ആവുകയും പേരിൽ മാത്രം correction ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാറിന്റെ കോപ്പിയും RC യുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആർ.ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വലിയ രീതിയിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ one and same certificate, SSLC certificate എന്നിവ ഹാജരാക്കാവുന്നതാണ്
വാഹന ഉടമ മരണപ്പെട്ട സാഹചര്യത്തിൽ mobile number update ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് concerned registering authority യുടെ അനുമതി വാങ്ങിച്ച documents ഉം അനന്തരാവകാശിയുടെ ഫോൺ നമ്പർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയും update mobile number എന്ന icon ലൂടെ അപ്ലോഡ് ചെയ്യേണ്ടതും അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കുകയും ചെയ്യണം.
ഏതെങ്കിലും സ്ഥാപനത്തിൻറെ / ഡിപ്പാർട്ട്‌മെന്റിന്റെ പേരിലുള്ള വാഹനമായാലും ഓൺലൈൻ വഴി update mobile number എന്ന option ലൂടെ അപ്ലൈ ചെയ്തു അപേക്ഷ സമർപ്പിച്ചാൽ മാത്രമേ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനായിട്ട് സാധിക്കുകയുള്ളൂ
ഇനി വാഹന ഉടമസ്ഥൻ വിദേശത്താണെങ്കിൽ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്‌പോർട്ടിലെ പ്രസക്തഭാഗങ്ങളും വിസയും update ചെയ്യുന്ന phone number ഉള്ള ആധാറിന്റെ / ഇ ആധാറിന്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകൻ തൻറെ ആർ ടി ഓഫീസിന്റെ മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്താൽ ഓഫീസിൽ നിന്നും അത് അപ്‌ഡേറ്റ് ചെയ്തു തരുന്നതായിരിക്കും
എല്ലാ വാഹന ഉടമസ്ഥരും നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമായതിനാൽ ഈ വീഡിയോ പരമാവധി എല്ലാവരിലേക്കും എത്തിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: