തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങള്‍ അടങ്ങിയ സെക്യൂരിറ്റി ലേബല്‍. ക്യൂആര്‍ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിന്റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക് ആന്‍ഡ് ട്രെയ്സ് സൗകര്യമാണ്. മദ്യ വിതരണ സംവിധാനം പൂര്‍ണമായും തത്സമയം അധികൃതര്‍ക്ക് നിരീക്ഷിക്കാനും ഈ സാങ്കേതിക വിദ്യ സൗകര്യമൊരുക്കുന്നു.
ക്യു ആര് കോഡ് സ്കാന്‍ ചെയ്താല്‍ ഏത് ഉപഭോക്താവിനും മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും, ഏത് വെയര്‍ഹൗസില്‍ സൂക്ഷിച്ചുവെന്നും, എപ്പോഴാണ് വില്‍പ്പന സ്റ്റോക്കില്‍ വന്നത് എന്നുമെല്ലാം അറിയാനാവും. 2002 മുതല്‍ സിഡിറ്റ് നല്കി വരുന്ന 15 സുരക്ഷാ സങ്കേതങ്ങള്‍ ഉള്‍ച്ചേര്‍ത്ത ഹോളോഗ്രാമിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പാണ് 30 സുരക്ഷാ സങ്കേതങ്ങള്‍ ഉള്‍ച്ചേര്‍ത്ത് നിലവില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: