Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മേയ് 10നുള്ളില്‍ രാജ്യം വിടണം; ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മാലദ്വീപ് പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 12:57 am IST
in World

ഇന്ത്യാവിരുദ്ധ നടപടി കടുപ്പിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മേയ് 10ന് ശേഷം സിവിലിയന്‍ വസ്ത്രത്തില്‍ പോലും ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മുയിസു.

ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ വിജയിച്ചതായും ഇതിനെ തുടര്‍ന്ന് കുറച്ചുപേര്‍ കള്ളപ്രചരണം നടത്തുകയാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ബാ അറ്റോള്‍ എയ്ദാഫൂസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ മുയിസു പറഞ്ഞു.

മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്‌ഫോമുകളിലൊന്നിന്റെ ചുമതല ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സിവിലിയന്‍ സംഘം മാലദ്വീപിലെത്തി ഒരാഴ്ച തികയുന്നതിന് മുമ്പാണ് മുയിസുവിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ സൈന്യം പുറത്തുപോകുന്നില്ല. സിവിലിയന്‍ വസ്ത്രത്തിലേക്ക് യൂണിഫോം മാറി അവര്‍ തിരിച്ചുവന്നിരിക്കുകയാണ്. ഒരു വസ്ത്രത്തിലും ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ താമസിപ്പിക്കില്ല. ആത്മവിശ്വാസത്തോടെയാണ് ഞാനിത് പറയുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ സ്വാതന്ത്ര്യം സുരക്ഷിതമാക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ഇന്ത്യന്‍ സൈനികരെ പുറത്താക്കുന്നത് പോലെ തന്നെ രാജ്യത്തിന് നഷ്ടമായ തെക്കന്‍ സമുദ്രമേഖല തിരിച്ചുപിടിക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മൂന്ന് സൈനിക കേന്ദ്രങ്ങളിലായി 88 ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപില്‍ ദുരിതാശ്വാസ സേവനങ്ങളും വൈദ്യ സഹായവും നല്‍കിവരുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോണിയര്‍ എയര്‍ക്രാഫ്റ്റും ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്നു. ഇതിനായി സൈനികര്‍ക്ക് പകരം സിവിലിയന്‍മാരെ നിയോഗിക്കാമെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. ഇതനുസരിച്ച് ഈ മാസം 10നകം ഇന്ത്യന്‍ സൈനികരുടെ ആദ്യ ബാച്ച് മാലദ്വീപ് വിടും. പകരം സിവിലിയന്‍ സംഘം നിയന്ത്രണം ഏറ്റെടുക്കും. മറ്റ് രണ്ട് കേന്ദ്രങ്ങളിലെ സൈനികരെ മാറ്റിപ്രതിഷ്ഠിക്കുന്നതിന് മേയ് 10 വരെ സമയമുണ്ട്.

മുഹമ്മദ് മുയ്‌സു പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് മാലദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കല്‍ നടപടികള്‍ ആരംഭിച്ചത്. ചൈന അനുകൂല നിലപാടുകളുടെ പേരില്‍ നേരത്തെതന്നെ ശ്രദ്ധേയനാണ് മുഹമ്മദ് മുയിസു. ഇന്ത്യവിരുദ്ധ നിലപാടുകളായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും മുന്നോട്ടുവച്ചിരുന്നത്. ഇന്ത്യന്‍ സൈന്യം രാജ്യത്ത് തുടരുന്നത് മാലദ്വീപിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് മുഹമ്മദ് മുയിസുവിന്റെ പ്രതികരണം. 2009 മുതല്‍ മാലദ്വീപിലെ സ്ഥിരം സാന്നിധ്യമാണ് ഇന്ത്യ.

മാലദ്വീപില്‍ നിന്ന് ഇന്ത്യ തങ്ങളുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മുയിസു ആവശ്യപ്പെട്ടിരുന്നു

Tags: Maldives PresidentIndian militaryAnti-India action
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈനിക ശക്തിയുടെ ആവേശമായി ‘മരു ജ്വാല’ അഭ്യാസം

India

ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം; ആസിഫ് പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ഭീകരൻ

India

പഹല്‍ഗാം ഭീകരാക്രമണം: വെടിവെയ്‌പ്പ് നടത്തിയ ഭീകരര്‍ ത്രാല്‍ കോക്കര്‍നാഗിൽ, പ്രദേശം വളഞ്ഞ് ഇന്ത്യൻ സൈന്യം

India

ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണ ശേഷി കൂട്ടാൻ AT-15 വിടിഒഎൽ ഡ്രോണുകൾ; ഒന്നിലധികം നൂതന സവിശേഷതകൾ

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കിടെ
India

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.