തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ വരണമെന്ന് പണ്ട് താന്‍ പറഞ്ഞപ്പോള്‍ എതിര്‍ത്ത ഇടതുപക്ഷം ഇപ്പോള്‍ അത് ശരിയാണെന്ന് പറയുന്നതിനു
പിന്നില്‍ വന്‍ സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന ചിന്തയാണെന്ന് മുന്‍ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസന്. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസ നയവും വിദേശ സര്‍വകലാശാലകളും’ വിചാരസത്രത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പതിനഞ്ചു വര്‍ഷംമുമ്പ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് ശരിയാണെങ്കില്‍ ആ പഴയ ബില്ല് ഇപ്പോഴുമുണ്ട്. അത് പാസാക്കിയാല്‍ മതി. എന്നാല്‍ അവരുടെ ഉദ്ദേശ്യം അതല്ല. കോപ്പറേറ്റ് ഭീമന്മാര് ഇവിടെ വരുമെന്നും അതിലൂടെ ധാരാളം പണം ലഭിക്കുമെന്നുമുള്ള ആഗ്രഹമാണവര്‍ക്ക്. ഇവിടെ പഠിച്ചാല്‍ ജോലികിട്ടില്ലെന്ന ചിന്തയുള്ളതിനാലാണ് വിദ്യാര്‍ത്ഥികള്‍ പുറത്തുപോകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ രീതി മാറേണ്ടതുണ്ട്. യുകെ, ജപ്പാന് മുതലായ രാജ്യങ്ങളില്‍ കോളജുകള്‍ സ്വതന്ത്രമാണ്. കേരളത്തിലും പത്തോളം കോളജുകള്‍ സര്‍വകലാശാലകള്‍ ആകാന്‍ താല്പര്യം അറിയിച്ചിരുന്നു. പത്ത്ലക്ഷം രൂപ അഡ്വാന്‍സ് നല്കി അപേക്ഷിച്ചു. പിന്നീട് കോവളത്തുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് അത് മുന്നോട്ടുപോയില്ല. വിദേശ യൂണിവേഴ്സിറ്റികളുമായി സഹകരിക്കണമെന്നാണ് യുജിസിയുടെ നിലപാട്. വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റമാണുണ്ടായത്. ഇവിടെയും വിദ്യാഭ്യാസരംഗം ‘ചോയ്സ് എജ്യൂക്കേഷ’നിലേക്ക് മാറണമെന്നും കോളജുകള്‍ സ്വതന്ത്രമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ കെ. എന്‍.മധുസൂദനന് പിള്ള അധ്യക്ഷത വഹിച്ചു. പന്തളം എന്‍എസ്എസ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ.ഉണ്ണികൃഷ്ണന്, അഖിലഭാരതീയസാഹിത്യപരിഷത്ത് പ്രാന്തീയ സംയോജക് കെ.സി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: