തിരുവനന്തപുരം: എസ്എഫ്ഐയുടെ ലൈംഗിക അരാജകത്വം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വിളിച്ചുപറഞ്ഞ കാസര്‍കോട് ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രമയ്ക്കെതിരേ വകുപ്പുതല നടപടികള്‍ക്കൊരുങ്ങി സര്‍ക്കാര്‍. മാര്‍ച്ച് 31ന് വിരമിക്കാനിരിക്കെയാണ് എസ്എഫ്ഐയുടെ സമ്മര്‍ദ്ദത്തില്‍ രമയ്ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.
കാസര്‍കോട് ഗവണ്മെന്റ് കോളജില്‍ നടക്കുന്ന അധാര്മികപ്രവര്ത്തികള്ക്കെതിരെ നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ രമയും എസ്എഫ്ഐയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. മുന്‍ എസ്എഫ്ഐ നേതാക്കളുടെ പ്രവേശനവും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വ്യാപകമായ ലഹരി ഉപയോഗവും തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന തര്‍ക്കം. ഇതിനിടെ കോളജിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലുമായി സംഘര്ഷത്തിലേങ്ങ് നീങ്ങി.
പ്രിന്‍സിപ്പലിനെ ഖരാവോ ചെയ്ത വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു എന്നാരോപിച്ച് എസ്എഫ്ഐ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന് പരാതി നല്കി. ഇതോടെ മന്ത്രി ബിന്ദു ഇടപെട്ട് അന്വേഷണനടപടികളുടെ ഭാഗമായി മഞ്ചേശ്വരം ഗവണ്മെന്റ് കോളജിലേക്ക് സ്ഥലംമാറ്റി. തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടറെ അന്വേഷണ ഉദ്യോഗസ്ഥനായും നിയമിച്ചു. 2023 ഫെബ്രുവരയില് നടന്ന സംഭവത്തില്‍ നടപടിയെടുക്കാതിരുന്ന ശേഷം മാര്‍ച്ച് 31ന് വിമരിക്കാന്‍ പോകുന്നു എന്ന് മനസിലാക്കിയതോടെ വകുപ്പ് തല നടിപകള് അതിവേഗം തുടങ്ങുകയായിരുന്നു.
മാര്‍ച്ച് 12ന് കാസര്‍കോട് ഗവണ്മെന്റ് കോളജില്‍ നടക്കുന്ന ഹിയറിങ്ങില്‍ പങ്കെടുക്കാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
രമയെ പ്രിന്‍സിപ്പലിന്റെ ചുമതലയില്‍നിന്ന് നീക്കിയതിനു പിന്നാലെ കാസര്‍കോട് ഗവണ്മെന്റ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ തോന്നിയവാസങ്ങള്‍ തുറന്നുപറഞ്ഞു. കോളജില്‍ പഠിക്കുന്നത് ഒരു വിഭാഗം ഗുണ്ടകളാണെന്നും റാഗിങ്, മയക്കുമരുന്ന്, ഒരു വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മോശമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം നടക്കുന്നുണ്ടെന്നും അതിനെതിരായി ശക്തമായ നടപടികള്‍ എടുത്തതുകൊണ്ടാണ് തനിക്കെതിരേയുള്ള നടപടിയെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് എസ്എഫ്ഐക്കാരും മയക്കുമരുന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് എംഎസ്എഫുകാരുമാണ്. കോളജില്‍ അഞ്ച് ശതമാനത്തില്‍ താഴെ വരുന്ന കുറച്ച് ഗുണ്ടകളുണ്ട്. അവരാണ് ഈ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നും രമ അന്ന് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: