കൊച്ചി: കുട്ടിയുടെ സംരക്ഷണമോ ജോലിയോ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ മാതാവിനെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മാതാപിതാക്കളുടെയും കുട്ടിയുടെയും മൗലികാവകാശങ്ങളെ സംരക്ഷിക്കണമെന്നും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ അമ്മമാര്‍ക്ക് സ്ഥലം മാറ്റം അനുവദിക്കുമ്പോള്‍ അനുകമ്പയുള്ള സമീപനം സ്വീകരിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി.
കൊച്ചി കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: