വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീന്‍ ഡോ.എം.കെ നാരായണനും അസി. വാര്‍ഡന്‍ ഡോ.കാന്തനാഥനും സസ്‌പെന്‍ഷന്‍. വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്ന കാരണം കാണിക്കല്‍ നോട്ടീസിന് ഇവര്‍ നല്‍കിയ മറുപടി ചാന്‍സലര്‍ തള്ളിയതിന് പിന്നാലെയാണ് നടപടി.
സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എം കെ നാരായണന്റെ വിശദീകരണം. സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടു. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ട് പോയി. അതിന് ശേഷം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെന്നും ഡീന്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.
സംഭവ സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അസിസ്റ്റന്‍റ് വാര്‍ഡന്റെ വിശദീകരണം. വിവരം അറിഞ്ഞ ഉടനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും വിശദീകരണത്തില്‍ ഉണ്ട്. എന്നാല്‍ ഈ മറുപടികൾ തൃപ്തികരമല്ലെന്ന നിലപാടാണ് വിസി സ്വീകരിച്ചത്. വൈകിയെങ്കിലും ഇരുവർക്കുമെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ വ്യക്തമാക്കി. ഡീനിനും അസി. വാര്‍ഡനുമെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: