തിരുവനന്തപുരം: താന്‍ ക്യാന്‍സര്‍ രോഗബാധിതനെന്ന് തുറന്നുപറഞ്ഞ് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ്്. രാജ്യത്തിന്റെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം നടത്തിയ ദിവസം തനിക്ക് ക്യാന്‍സര്‍ സ്ഥിരീകരികുകയായിരുന്നുവെന്ന് അഭിമുഖത്തില്‍ സോമനാഥ് വെളിപ്പെടുത്തി. സ്കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയത്.
‘ചന്ദ്രയാന്‍3 മിഷന് വിക്ഷേപണ വേളയില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.’ എന്നാല്‍ ‘ആദിത്യഎല്‍1 വിക്ഷേപിച്ച ദിവസം, അന്ന് രാവിലെ ഞാന്‍ ഒരു സ്കാനിംഗ് നടത്തി. അപ്പോഴാണ് എന്റെ വയറ്റില്‍ വളര്‍ച്ചയുണ്ടെന്ന് മനസ്സിലായത്. വിക്ഷേപണം നടന്നയുടനെ എനിക്ക് അതിനെ കുറിച്ച് ഒരു സൂചന ലഭിച്ചു. പിന്നീട് ചെന്നൈയില്‍ വീണ്ടുമൊരു സ്കാനിംഗ് നടത്തി രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഓപ്പറേഷന് വിധേയമായി. ഇപ്പോള്‍ രോഗം ദേഭമായി.. ുടുംബാംഗങ്ങളുമായും അടുത്ത ബന്ധുക്കളുമായും രോഗത്തെക്കുറിച്ച് പറഞ്ഞതിനാല്‍ തന്റെ ഭയം ലഘൂകരിക്കാന്‍ കഴിഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം കീമോതെറാപ്പി ചെയ്തു. നാലു ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. അഞ്ചാം ദിവസം ശാരീരിക അസ്വസ്ഥതകളൊന്നുമില്ലാതെ ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചു. ഞാന്‍ എന്റെ ചുമതലകള്‍ പുനരാരംഭിച്ചു,’ സോമനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: