ലണ്ടന്‍: ഫ്രാന്‍സില്‍ നിന്നും യുകെയിലേക്കുള്ള അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച സംഘത്തിലെ ഏഴ് വയസുകാരി ബോട്ട് മുങ്ങി മരിച്ചു. ഫ്രാന്‍സിലെ ഡണ്‍കിര്‍ക്കിന് സമീപമാണ് അപകടമുണ്ടായത്. ഇംഗ്ലിഷ് ചാനലിലൂടെ അനധികൃത കുടിയേറ്റം നടത്താനാണ് പെണ്‍കുട്ടിയുള്‍പ്പെടെ 16 പേര് ശ്രമിച്ചത്. ഇത്രയും യാത്രക്കാരെ ഉള്‍ക്കൊളളാനുളള ശേഷി ബോട്ടിനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഡണ്‍കിര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് കുട്ടികളുമായാണ് ഇവര്‍ യാത്ര ചെയ്തത്.
മോഷ്ടിച്ച ബോട്ടാണ് മുങ്ങിയതെന്നും സൂചനയുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം.
അപകടത്തെ തുടര്‍ന്ന് അനധികൃതരുടെ കുടിയേറ്റത്തിന് നേതൃത്വം നല്കിയ നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തതായി ഡണ്‍കിര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: