അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ച്ചടങ്ങിനെ കോണ്‍ഗ്രസ് ബഹിഷ്കരിച്ചതും പ്രാണപ്രതിഷ്ഠാദിനത്തില്‍ രാഹുല്‍ ഗാന്ധി അസമില്‍ കുഴപ്പങ്ങളുണ്ടാക്കിയതും എണ്ണിയെണ്ണിപ്പറഞ്ഞ് ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു. വിശദമായ രാജിക്കത്ത് നല്‍കിയാണ് അര്ജുന് മോധ് വാഡിയ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.
ക്ഷണം ലഭിച്ചിട്ടും അയോധ്യ പ്രാണപ്രതിഷ്ഠ കോണ്‍ഗ്രസ് ബഹിഷ്കരിച്ചത് ശരിയായില്ലെന്ന് രാജിക്കത്തില്‍ അര്ജുന് മോധ് വാഡിയ തുറന്നടിച്ചു. ഇതുവഴി ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അര്ജുന് മോധ് വാഡിയ പറയുന്നു. ശ്രീരാമന് ആരാധിക്കപ്പെടുന്ന മൂര്‍ത്തി മാത്രമല്ല, ഭാരതത്തിന്റെ വിശ്വാസം കൂടിയാണ്. ജനവികാരം തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രാണപ്രതിഷ്ഠാദിനത്തില്‍ അസമില്‍ രാഹുല്‍ ഗാന്ധി കുഴപ്പമുണ്ടാക്കിയതിനെയും അദ്ദേഹം കഠിനമായി വിമര്‍ശിച്ചു. വൈഷ്ണവരുടെ പരിശുദ്ധ ക്ഷേത്രമാണ് ഭട്ടദ്രാവ ക്ഷേത്രം. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ പേരില്‍ അസമില്‍ കുഴപ്പങ്ങളുണ്ടാക്കുകയായിരുന്നു. അയോധ്യപ്രാണപ്രതിഷ്ഠാദിനത്തില് ഭാരത് ജോഡ് ന്യായ് യാത്രയുമായി അസമില്‍ എത്തിയ രാഹുല്‍ ഗാന്ധി അവിടുത്തെ പ്രധാനക്ഷേത്രമായ ഭട്ടദ്രാവ ക്ഷേത്രത്തില്‍ തനിക്ക് ദര്‍ശനം നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണം ലഭിച്ചിട്ടും പോകാത്തവര്‍ അസമിലെ ഒരു ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കിയത് ശരിയായില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു. അസമിലെ ഭട്രദാവ ക്ഷേത്രത്തില്‍ അയോധ്യാപ്രാണപ്രതിഷ്ടയുടെ ഭാഗമായി ധാരാളം ഭക്തര്‍ എത്തുന്നതിനാല്‍ രാഹുല്‍ ഗാന്ധിയെയും അനുയായികളെയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ക്ഷേത്രത്തില്‍ കയറണമെന്ന് വാശിപിടിക്കുകയായിരുന്നു. കയറ്റാതായപ്പോള് രാഹുല്‍ ഗാന്ധിയും കൂട്ടരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇത് ഹിന്ദു വികാരത്തെ മുറിവേല്പിച്ചുവെന്നും അര്ജുന് മോധ് വാഡിയ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: