കൊച്ചി: ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വ്യക്തമായി അവതരിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് അനില്‍ ആന്റണി. കഴിഞ്ഞ പത്ത് വര്‍ഷം 300-ഓളം പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും സംസ്ഥാനത്ത് കാണാനില്ല. ജനങ്ങള്‍ക്ക് ഫലപ്രദമായ രീതിയില്‍ നടത്താന്‍ ഇവിടെ ആരുമില്ലെന്നും അദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് മത്സരിക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് ഞാന്‍ തീരുമാനിച്ച കാര്യമല്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ ഇലക്ഷന്‍ കമ്മിറ്റി തീരുമാനിച്ച കാര്യമാണ്. എല്ലാവരും മോദിയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക