കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പോകുന്നതിന് വിലക്ക്. വയനാട് പൂക്കോടുള്ള വെറ്ററിനറി കോളേജില്‍ പഠിക്കുന്നവര്‍ക്കാണ് വീട്ടില്‍ പോകുന്നതിന് താല്‍ക്കാലിക വിലക്കുളളത്.
സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ പൊലീസ് അന്വേഷണത്തോട് സഹകരിച്ചാണ് നിയന്ത്രണമെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയന്ത്രണം ബാധകമാണ്. വിദ്യാര്‍ത്ഥികള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി കോളേജിന് പുറത്തുപോയി വരാം.
നേരത്തേ , പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍തുടര്‍ന്നവര്‍ പൊലീസിന് നേരെ കല്ലും വടികളും എറിഞ്ഞു. കല്ലേറ് തുടര്‍ന്നതോടെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.എംഎസ്എഫിന്റെ സര്‍വകലാശാല മാര്‍ച്ചിലും നേരിയ സംഘര്‍ഷമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: