ന്യൂദൽഹി: രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ തീരത്ത് നിന്നും മാലിദ്വീപിന് അടുത്തായി ഒരു പുതിയ നാവിക താവളം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. മാലിദ്വീപിനും ഇന്ത്യക്കുമിടയിൽ സംഘർഷം രൂക്ഷമായതിനാൽ പുതിയതായി സ്ഥാപിക്കുന്ന നാവിക താവളത്തിന് ഏറെ പ്രാധാന്യമുണ്ട്.
ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപായ മിനിക്കോയിയിൽ ഐഎൻഎസ് ജടായു എന്ന പേരിൽ ഒരു ബേസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായി ഇന്ത്യൻ നാവികസേന ശനിയാഴ്ചയാണ് അറിയിച്ചത്. ഇന്ത്യയുടെ ലക്ഷദ്വീപ് ദ്വീപുകൾ മാലിദ്വീപിന് വടക്ക് 130 കിലോമീറ്റർ (80 മൈൽ) അകലെയാണ്. കൂടുതൽ വിശദമായ പദ്ധതി ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് നവിക വൃത്തങ്ങൾ അറിയിച്ചു.
ഈ നാവിക താവളം പടിഞ്ഞാറൻ അറബിക്കടലിൽ കടൽക്കൊള്ള, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരായ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനത്തെ സുഗമമാക്കുകയും പ്രവർത്തന വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്യും.
തന്ത്രപ്രധാനമായ ദ്വീപുകളിൽ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമാണ് ഈ താവളം എന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. കവരത്തിയിൽ ഐഎൻഎസ് ദ്വീപ് രക്ഷക് എന്ന പേരിൽ ലക്ഷദ്വീപിൽ ഇന്ത്യയ്‌ക്ക് ഇതിനകം ഒരു താവളം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: