Categories: Kerala

ശമ്പളവും പെൻഷനും പിൻവലിക്കാൻ പരിധി; ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്നത് 50,000 രൂപ, കേന്ദ്രസര്‍ക്കാരിനെ പഴിച്ച് ധനമന്ത്രി

Published by

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പിൻ വലിക്കുന്നതിൽ പരിധി ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പണം ഒറ്റയടിക്ക് പിന്‍വലിക്കുന്നതിന് സാങ്കേതിക പ്രശ്‌നമുണ്ട്. അത് അടുത്ത മൂന്നുദിവസംകൊണ്ട് തീരും. ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി പരിധിവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

തിങ്കളാഴ്ച മുതല്‍ ശമ്പളവിതരണം തുടങ്ങും. മൂന്നുദിവസങ്ങളിലായി വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പണം ഒറ്റയടിക്ക് പിന്‍വലിക്കുന്നതിന് സാങ്കേതിക പ്രശ്‌നമുണ്ട്. അത് അടുത്ത മൂന്നുദിവസംകൊണ്ട് തീരും. ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി പരിധിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

13,608 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. കേസ് കൊടുത്തതിന്റെ പേരില്‍ പണം തടഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഫെബ്രുവരി, മാർച്ച് മാസത്തിൽ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമായി ബാധിക്കും. ശമ്പളവും പെൻഷനും കൊടുത്തതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം എല്ലാ ജീവനക്കാരുടെയും അക്കൗണ്ടില്‍ പണമെത്താതെ സമരം പിന്‍വലിക്കില്ലെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by