Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലിയോണ്‍ കിവീസിനെ കറക്കിവീഴ്‌ത്തി ഓസീസ് ജയം 172 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 12:15 am IST
in Cricket

വെല്ലിങ്ടണ്‍: കരിയറിലെ അഞ്ചാമത്തെ പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ച നഥാന്‍ ലിയോണിന്റെ മികവില്‍ ഓസ്‌ട്രേലിയയ്‌ക്ക് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ വിജയം.

ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ താരം ഇന്നലെ തീര്‍ന്ന ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും സ്വന്തമാക്കി. രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ 172 റണ്‍സിന് ജയിച്ച് ഓസീസ് 1-0ന് മുന്നിലെത്തി. ബൗളര്‍മാരുടെ വിക്കറ്റ് കൊയ്‌ത്ത് കണ്ട വെല്ലിങ്ടണിലെ പിച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ അപരാജിത സെഞ്ചുറി പ്രകടനം നടത്തിയ കാമറോണ്‍ ഗ്രീന്‍ ആണ് കളിയിലെ താരം. താരത്തിന്റെ 173 റണ്‍സ് ആണ് മത്സരത്തില്‍ നിര്‍ണായകമായത്.

ഇന്നലെ രാവിലെ വെല്ലിങ്ടണ്‍ പിച്ച് സജ്ജമാകുമ്പോള്‍ കളിതീരാന്‍ നാലും അഞ്ചും ദിവസങ്ങള്‍ കൈയിലിരിക്കെ 258 റണ്‍സ് മതിയായിരുന്നു ന്യൂസിലന്‍ഡിന്. പക്ഷെ വെല്ലിങ്ടണ്‍ പിച്ചിന്റെ സ്വഭാവവും അതിനെ നന്നായി മുതലെടുത്ത ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും മത്സരത്തിന്റെ വിധി കല്‍പ്പിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയ്‌ക്കാണ് കിവീസ് നിര ഇന്നലെ ബാറ്റ് ചെയ്യാനെത്തിയത്. പ്രതീക്ഷാ പ്രകടനവുമായി അര്‍ദ്ധ സെഞ്ചുറി തികച്ച രചിന്‍ രവീന്ദ്ര 56 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ഒപ്പം നിന്നിരുന്നത് മറ്റൊരു വിശ്വസ്ത ബാറ്റര്‍ ഡാരില്‍ മിച്ചല്‍ ആയിരുന്നു. പൊരുതി നില്‍ക്കാനുള്ള ഭാവത്തിലാണ് ഇരുവരും തുടങ്ങിയത്. പക്ഷെ ഏഴാം ഓവറെത്തിയപ്പോഴേക്കും കളിമാറി.

കെട്ടുറപ്പുള്ള ഇന്നിങ്‌സിന് ശ്രമിച്ച രചിന്‍ രവീന്ദ്രയെ(59) പുറത്താക്കി നഥാന്‍ ലിയോണ്‍ ഇത് തന്റെ ദിവസമാണെന്ന് അറിയിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിതിരിഞ്ഞ് അല്‍പ്പം ബൗണ്‍സ് ചെയ്‌തെത്തിയ പന്തിനെ കട്ട് ചെയ്യാന്‍ ശ്രമിച്ച രചിന്‍ ബാറ്റിലെ ഷോട്ടില്‍ നിന്നും പന്തിന്റെ ഗതി താഴേക്ക് പതിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടു. പന്ത് കാമറോണ്‍ ഗ്രീനിന്റെ കൈയ്യില്‍ ഭദ്രമായി പുതഞ്ഞു. ഓസീസിന്റെ തോല്‍വിയുടെയും ലിയോണിന്റെ സംഹാരത്തിന്റെയും തുടക്കമായിരുന്നു അത്. ഒട്ടും താമസിക്കാതെ ടോം ബ്ലണ്ടെലിനെ പൂജ്യത്തിന് പുറത്താക്കി ആതിഥേയര്‍ക്ക് ലിയോണ്‍ അടുത്ത പ്രഹരം നല്‍കി. ഇക്കുറി ക്യാച്ചെടുത്തത് ട്രാവിസ് ഹെഡ്. പിന്നാലെ ഗ്ലെന്‍ ഫിലിപ്‌സും(ഒന്ന്) ലിയോണിന്റെ പന്തില്‍ മടങ്ങി. സ്‌കോട്ട് കുഗ്ഗെലെയിനും(26) മാറ്റ് ഹെന്റിയും(14) നായകന്‍ ടിം സൗത്തിയും(ഏഴ്) പൊരുതിനോക്കിയെങ്കിലും അത്ഭുതത്തിന് വകയുണ്ടായില്ല. ഒടുവിലത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ 130 പന്തുകള്‍ നേരിട്ട് പിടിച്ചുനിന്ന ഡാരില്‍ മിച്ചല്‍ അവസാന ബാറ്ററായി മടങ്ങി. ഹെയ്‌സല്‍വുഡിന് വിക്കറ്റ് സമ്മാനിച്ച താരം 38 റണ്‍സെടുത്തു.

സ്‌കോര്‍: ഓസ്‌ട്രേലിയ- 383, 164; ന്യൂസിലന്‍ഡ്- 179, 196
നഥാന്‍ ലിയോണ്‍ കരിയറിലെ 24-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്നലത്തെ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. താരത്തിന്റെ മികവില്‍ ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പേ കളി അവസാനിച്ചു. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കും. ഇതില്‍ ജയിച്ചാല്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് പരമ്പര നഷ്ടപ്പെടാതെ കാക്കാനാകും.

Tags: AustralianewzealandCricket Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

Cricket

ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

Cricket

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്, മൂന്നാം മത്സരത്തില്‍ പത്ത് ഓവറില്‍ ജയം

Cricket

ഇന്ത്യക്ക് പരാജയം, പരമ്പര ന്യൂസിലന്‍ഡിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.