വയനാട്: പൂക്കോട് വെറ്റനറി സർവകലാശാലയിൽ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥിനെ പരസ്യ വിചാരണ ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാനാണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
രഹാന്റെ ഫോണില്‍ നിന്ന് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഡാനിഷാണ്. നിയമനടപടിയുമായി പോയാല്‍ കേസ് ആകുമെന്ന് ഭീഷണിപ്പെടുത്തി. സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മര്‍ദിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മധ്യത്തിൽ വച്ച് വിവസ്ത്രനാക്കി പരസ്യ വിചാരണ നടത്തുകയായിരുന്നു. ബെൽറ്റും വയറും കേബിളുകളും ഉപയോഗിച്ച് മർദ്ദിച്ചു. രാത്രി ഒമ്പതിന് ആരംഭിച്ച മർദ്ദനം രാത്രി രണ്ടു മണിവരെ നീണ്ടു. ഇതിന് പുറമേ പ്രതികൾ സിദ്ധാർത്ഥനെ തൊഴിക്കുകയും ചെയ്തു.
മുറിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ അന്യായ തടങ്കലില്‍ വച്ച സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ വച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചും അതിക്രൂരമായി പീഡനത്തിന് ഇരയാക്കി. പൊതുമധ്യത്തില്‍ പരസ്യ വിചാരണ നടത്തിയും മര്‍ദിച്ചും അപമാനിച്ചതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ ഇവർ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: