കോഴിക്കോട് :കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറായ അബ്ദുള്‍ സലാം ബിജെപി ടിക്കറ്റില്‍ മലപ്പുറം ലോക് സഭാ സീറ്റില്‍ മത്സരിക്കും. 195 ലോക് സഭാ സീറ്റുകളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ അതിലെ ഒരേയൊരു മുസ്ലിം മുഖമാണ് അബ്ദുള്‍ സലാം.
2019ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ ചേര്‍ന്നത്. തിരൂര്‍ സ്വദേശിയാണ് ഇദ്ദേഹം. 153 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബയോളജിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട് 13 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2011 മുതല്‍ 2015 വരെ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്നു. ബിജെപിയുടെ സൗമ്യമുഖമുള്ള മുസ്ലിം മുഖം എന്ന നിലയില്‍ അബ്ദുള്‍ സലാമിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ സ്വീകാര്യതയുണ്ടാക്കാന്‍ ബിജെപിയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
മലപ്പുറം മുസ്ലിം ലീഗിന്റെ കോട്ടയായി പറഞ്ഞുകേള്‍ക്കുന്ന മണ്ഡലമാണ്. ഇക്കുറി ഇ.ടി. മുഹമ്മദ് ബഷീര്‍ പൊന്നാനി വിട്ട് മലപ്പുറത്ത് മത്സരിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. 2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി 1,14,615 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് മലപ്പുറം. ഇവിടെ 2014ലും 2019ലും ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് വി.പി. സാനുവാണ്. ഇയാള്‍ 2014ല്‍ 2,60,153 വോട്ടുകള്‍ക്കാണ് തോറ്റതെങ്കിലും 2019ല്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 1,14,615 ആയി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: