തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ ഇമേജ് തകര്‍ക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ കൃത്യമായ കരുനീക്കങ്ങള്‍ തുടങ്ങി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് നടക്കാവ് പൊലീസ് പൊടിതട്ടിയെടുത്തിരിക്കുന്നു. നടക്കാവ് പൊലീസ് സുരേഷ് ഗോപിയ്‌ക്കെതിരെ ശനിയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, പൊലീസ് ആക്ടിലെ 119എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 354ലെ മുഴുവന്‍ വകുപ്പുകളും (എ മുതല്‍ ഡി വരെ) ചേര്‍ത്തതിനാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ വരെ കഴിയും..
ഈ കേസില്‍ മകളുടെ വിവാഹം കാരണം സുരേഷ് ഗോപിയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇനി വൈകാതെ തന്നെ കോടതി കേസില്‍ വാദം കേട്ടുതുടങ്ങും.
അതുപോലെ മകളുടെ വിവാഹത്തിന് ഒരു ദിവസം മുന്‍പ് സുരേഷ് ഗോപി തൃശൂരില്‍ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് അഞ്ച് പവന്റെ സ്വര്‍ണ്ണക്കിരീടം നല്‍കിയിരുന്നു. ഏതോ ഒരു ബിജെപി വിരുദ്ധ ചാനലിന്റെ ക്യാമറാമാന്‍ ഈ കിരീടം കൈകൊണ്ട് മനപൂര്‍വ്വം തട്ടിയിട്ടെന്നും പിന്നീട് മാതാവ് പോലും സുരേഷ് ഗോപിയുടെ കിരീടം തള്ളിക്കളഞ്ഞുവെന്നും പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
സുരേഷ് ഗോപി നല്‍കിയ അഞ്ച് പവന്റെ കിരീടം വെറും സ്വര്‍ണ്ണം പൂശിയ ചെമ്പ് മാത്രമെന്ന് പ്രചാരണം
ഇപ്പോള്‍ അടുത്ത കള്ളക്കഥയാണ് ഇടത് ക്യാമ്പിന്റെ ക്യാപ്സൂളായി പുറത്തുവന്നിരിക്കുന്നത്. ഈ സ്വര്‍ണ്ണക്കിരീടത്തില്‍ ഭൂരിഭാഗവും ചെമ്പ് മാത്രമായിരുന്നുവെന്നും പേരിന് സ്വര്‍ണ്ണം പൂശുക മാത്രമാണ് ചെയ്തതെന്നുമാണ് ദുഷ് പ്രചാരണം. സിപിഐയുടെ മുഖപത്രമായ ജനയുഗത്തില്‍ വന്ന വാര്‍ത്തയില്‍ സുരേഷ് ഗോപി ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയാണ് മാതാവിന് നല്‍കിയതെന്നും അതിന് വെറും രണ്ടു ഗ്രാം സ്വര്‍ണ്ണം മാത്രം മതിയെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ്ദ് മാതാവിന് അഞ്ച് പവന്‍ നല്‍കി എന്ന് പറഞ്ഞത് നുണയാണെന്നും യഥാര്‍ത്ഥത്തില്‍ നല്‍കിയത് വെറും രണ്ടു ഗ്രാം മാത്രമാണെന്നുമാണ് ജനയുഗം വാര്‍ത്ത സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.
കള്ളക്കഥ പ്രചരിപ്പിക്കുംതോറും സ്ത്രീകള്‍ സുരേഷ് ഗോപിയോടടുക്കുന്നു
ഇതും മറ്റൊരു കല്ലുവെച്ച നുണയാണെന്ന് എല്ലാവര്‍ക്കുമറിയാം. തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റിന് ശുദ്ധജലം ശേഖരിക്കാനുുള്ള ടാങ്കും ശക്തന്‍ ഇറച്ചിമാര്‍ക്കറ്റിലെ പ്രധാനകിണറിനുള്ള ഫൈബര്‍ മറയും നഗരസഭയിലെ ഹെല്‍ത്ത് ഓഫീസ് പ്രവര്‍ത്തിക്കാനുള്ള മുറികളും ആളുകള്‍ക്ക് ഉപയോഗിക്കാനുള്ള മൂത്രപ്പുരയും എല്ലാം പണിത് നല്‍കാന്‍ സുരേഷ് ഗോപി നല്‍കിയത് ഒരു കോടി രൂപയാണ്.തന്നെ തോല്‍പിച്ച മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രവര്‍ത്തനമെന്നോര്‍ക്കണം. അന്ന് സുരേഷ് ഗോപിയുടെ ഒരു കോടിയുടെ ചെക്ക് കിട്ടിയപ്പോള്‍ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് തന്നെ അന്തം വിട്ടുപോയി. അതാണ് സുരേഷ് ഗോപി. പറഞ്ഞത് ചെയ്യും.
എന്തായാലും സുരേഷ് ഗോപിയ്‌ക്കെതിരായ ഇടത് ക്യാമ്പുകളുടെ നുണപ്രചാരണം കൂടുന്തോറും ഈ ജില്ലയിലെ സ്ത്രീവോട്ടര്‍മാര്‍ കൂടുതലായി സുരേഷ് ഗോപിയുമായി അടുക്കുകയാണ്. തന്റെ മകളെ നല്ലയില്‍ കെട്ടിച്ചയച്ച അച്ഛനായും ഭാര്യയെ നല്ലതുപോലെ സംരക്ഷിക്കുന്ന ഭര്‍ത്താവായും പാവപ്പെട്ടവര്‍ക്ക് ആവുന്നത്ര സഹായം നല്‍കി അതില്‍ സന്തോഷം കണ്ടെത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായും സുരേഷ് ഗോപിയെ ഇവര്‍ ഹൃദയത്തില്‍ സ്വീകരിച്ചുകഴിഞ്ഞു. മാത്രമല്ല, സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ അദ്ദേഹം മണ്ഡലത്തിന് വേണ്ടി എന്തെങ്കിലും ചെയ്യും എന്ന പ്രതീക്ഷയും തൃശൂരിലെ വോട്ടര്‍മാര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: