ന്യൂഡല്‍ഹി: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് ജനവിധി തേടും.195 മണ്ഡലങ്ങളിലെ് സ്ഥാനാര്‍ഥികളെയാണ് ആദ്യം പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്.
കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ ആറ്റിങ്ങലിലും രാജീവ് ചന്ദ്രശേഖൻ തിരുവനന്തപുരത്തും മത്സരിക്കും.
സുരേഷ് ഗോപി തൃശ്ശൂരിലും അനിൽ ആന്റണി പത്തനം തിട്ടിയിലും സ്ഥാനാർത്ഥികളാണ്. ശോഭാ സുരേന്ദ്രൻ ആലപ്പുഴിൽ മത്സരിക്കും
അശ്വനി (കാസർകോട്), സി. രഘുനാഥ് (കണ്ണൂർ), പ്രഫുലകൃഷ്ണൻ(വടകര), എംടി രമേശ് (കോഴിക്കോട്), ഡോ.അബുദുൽസലാം(മലപ്പുറം), നിവേദിത സുബ്രഹ്മണ്യം (പൊന്നാനി), സി കൃഷ്ണകുമാർ (പാലക്കാട്) എന്നിവരാണ് പ്രഖ്യാപിക്കപ്പെട്ട മറ്റ് സ്ഥാനാർത്ഥികൾ,
അമിത് ഷാ – ഗാന്ധിനഗർ∙ രാജ്നാഥ് സിങ് – ലക്നൗ∙ നിതിൻ ഗഡ്കരി – നാഗ്പുർ∙ കിരൺ റിജിജു – അരുണാചൽ വെസ്റ്റ്∙ മനോജ് തിവാരി – നോർത്ത് ഈസ്റ്റ് ഡൽഹി∙ സർബാനന്ദ സോനോബൾ – ഡിബ്രുഗഡ്∙ ബാൻസുരി സ്വരാജ് – ന്യൂഡൽഹി∙ മൻസൂഖ് മാണ്ഡവ്യ – പോർബന്തർ∙ സ്മൃതി ഇറാനി – അമേഠി∙ ജ്യോതിരാദിത്യ സിന്ധ്യ – ഗുണ∙ അൽവാർ – ഭൂപേന്ദ്ര യാദവ്∙ ശിവ്രാജ് സിങ് ചൗഹാൻ – വിദിഷ∙ ബിബ്ലവ് ദേവ് – ത്രിപുര എന്നീ പ്രമുഖരും ആദ്യഘട്ട പട്ടികയില്‍ ഉണ്ട്
. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: