ന്യൂദല്‍ഹി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കടുത്ത നടപടിയുമായി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെറ്ററിനറി സര്‍വകലാശാല വൈസ് ചാൻസലൻ ഡോ. എം.ആർ ശശീന്ദ്രനാഥിനെ സസ് പെൻ്റ് ചെയ്തതായി ഗവർണർ അറിയിച്ചു. വൈസ് ചാൻസലർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടു. ഇതിന് ജ്ഡ്ജിയെ വിട്ടുകിട്ടാനായി ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞുവെന്നും ഗവർണർ വ്യക്തമാക്കി.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വകലാശാലയ്‌ക്ക് വീഴ്ച സംഭവിച്ചെന്ന് ഗവർണർ പറഞ്ഞു. മൂന്നു ദിവസമായി നടന്ന ക്രൂര പീഡനം ആരും അറിഞ്ഞില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. ഭക്ഷണം പോലും കഴിക്കാൻ അനുവദിച്ചിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമർദ്ദനത്തിന് സിദ്ധാർത്ഥ് ഇരയായി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ചെറുതായി കാണാൻ കഴിയില്ല – ഗവർണർ പറഞ്ഞു.
എസ്എഫ്‌ഐയും പിഎഫ്‌ഐയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച ഗവര്‍ണര്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ കുറ്റം പറയുന്നില്ലെന്നും ഭരിക്കുന്ന പാര്‍ട്ടിയാണ് പോലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്നും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: