സക്ഷമ തിരുവനന്തപുരം സമിതിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ ഭിന്ന ശേഷിക്കാർക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതി ആരംഭിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ നല്കി വരുന്ന ക്ഷേമ പെന്‍ഷന്‍ മാസങ്ങളോളം മുടങ്ങുന്ന ഇന്നത്തെ സാഹചര്യത്തില്‍ പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിഞ്ഞു കൂടുന്ന പല കുടുംബങ്ങളും വലിയ പ്രതിസന്ധിയിലാണ്. അക്കാര്യം നേരിട്ട് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സമിതി അടിയന്തിരമായി ഇത്തരം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. 15 കുടുബങ്ങളാണ് ആദ്യഘട്ടത്തിന്റെ ഗുണഭോക്താക്കള്‍. ഫെബ്രു 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സംസ്കൃതി ഭവനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്നേഹ മുരുകന്റെ കുടുംബത്തിന് ആദ്യ ഗഡു കൈമാറിക്കൊണ്ട് ആറ്റുകാല്‍ ദേവീ ഹോസ്പിറ്റലിലെ ഇന്ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. സാം ജോണ്‍ വര്‍ഗ്ഗീസ് പദ്ധതി ഉദ്ഘാടനം ചെയ്തു. സക്ഷമ ജില്ലാ വൈസ് പ്രസിഡണ്ട് പി വി പത്മകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ വിഭാഗ് സംഘചാലക് പ്രൊഫ. എം എസ് രമേശന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്‍റ് സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതവും താലൂക്ക് സെക്രട്ടറി പ്രദീപ് കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: